കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ സംസ്ഥാന കലോത്സവം രണ്ടാം ദിനം എടപ്പാളില്‍ പുരോഗമിക്കുന്നു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കലയുടെയും സാഹിത്യത്തിന്റെയും കാല്‍പന്തുകളിയുടെയും നാട്ടിലേക്ക് വിരുന്നെത്തിയ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് എടപ്പാളില്‍ തുടങ്ങി.കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ പതിനെട്ട് പോയിന്റുമായി കാസര്‍കോടിന്റെ മുന്നേറ്റമായിരുന്നു. 12 പോയിന്റുമായി ആതിഥേയരായ മലപ്പുറം തൊട്ടുപിന്നാലെയുണ്ട്. 11ചോയിന്റുമായി കോഴിക്കോടായിരുന്നു മൂന്നാംസ്ഥാനത്ത്.

എടപ്പാള്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയില്‍ മന്ത്രി കെ.ടി.ജലീല്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി പട്ടാമ്പി റോഡിലെ മൈതാനിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നയന മനോഹര കാഴ്ച ഒരുക്കി. മുത്തുക്കുടകളും നാടന്‍ കലാരൂപങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം നടന്ന ഒപ്പന മത്സരം കാണാന്‍ നാട് ഒഴുകി എത്തി. സംഘാടക മികവുകൊണ്ട് മേള ജനകീയമാക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുരളി ടാക്കീസ്, ബി.ആര്‍.സി എന്നിവിടങ്ങളില്‍ ഒരുക്കിയ വേദികളിലാണ് മത്സരങ്ങള്‍. പറഞ്ഞു കേട്ടിരുന്ന മേള തികച്ചും ഗ്രാമപ്രദേശത്തേക്ക് കടന്നു വന്നതില്‍ നാടാകെ ആ ഹ്ലാദത്തിലാണ്. മന്ത്രി കെ.ടി.ജലീല്‍, തദ്ദേശസ്ഥാപനപ്രതിനിധികള്‍, കുടുംബത്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത,

പ്രോഗ്രാം കണ്‍വീനര്‍ കെ.എസ്.ഹസ്‌ക്കര്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ഇന്ന് നാലു വേദികളിലും രാവിലെ എട്ടു മണി മുതല്‍ തന്നെ മത്സരങ്ങള്‍ ആരംഭിക്കും.ഉദ്ഘാടന സമ്മേളനത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷനായിരുന്നു. സുഡാനി ഫ്രം നൈജീരിയ സിനിമയിലെ അഭിനേതാക്കളായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ മുഖ്യാതിഥികളായി.വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നഗരസഭാ ചെയര്‍മാന്‍മാരായ സി.പി.മുഹമ്മദ് കുഞ്ഞി.എം.ഷാഹിന

ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.ലക്ഷ്മി.പി. പുഷ്പജ പി.എം.ആറുണ്ണിതങ്ങള്‍, ശ്രീജ പാറക്കല്‍, പി.പി.ബി ജോയ്, കെ.പി.കവിത, പി.പി.മോഹന്‍ദാസ്, കെ.ബിന്ദു,ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത, അസി: കോ-ഓര്‍ഡിനേറ്റര്‍ കെ.എം.വിനോദ് പ്രസംഗിച്ചു. കലോത്സവ നഗരിയില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

 oppana

ആഢംബരമില്ലാത്തഒപ്പന നിലവാരം പുലര്‍ത്തി

ആഡംബര വസ്ത്രങ്ങളും മേക്കപ്പുമില്ലാതെ മണവാട്ടിയും തോഴിമാരും ഒപ്പന അവതരിപ്പിച്ചപ്പോള്‍ മികവുകൊണ്ട് നിലവാരം പുലര്‍ത്തി.ഇന്നലെ എടപ്പാളില്‍ ആരംഭിച്ച കുടുംശ്രീ സംസ്ഥാന കലോത്സവത്തില്‍ ഒപ്പനകാണാന്‍ ജനസഞ്ചയനംതന്നെയായിരുന്നു. പരിശീലകരില്ലാതെ കുടുംബശ്രീ യൂണിറ്റുകള്‍ സ്വപ്രയത്‌നത്താലാണ് ഒപ്പന അവതരിപ്പിച്ചത്.ഉദ്ഘാടന വേദിയില്‍ ആറു മണിക്കാരംഭിച്ച ഒപ്പന മത്സരം രാത്രി പത്തര മണിക്ക് തീരും വരെ ആസ്വാദകര്‍ നിറഞ്ഞ കയ്യടി ഉയര്‍ത്തി.

കുടുംബശ്രീ പഞ്ചായത്ത്തലത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും: മന്ത്രി കെ.ടി.ജലീല്‍

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര പണം ആവശ്യമാണെങ്കിലും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2018 ' എടപ്പാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ രൂപീകരിച്ച് കുടുംബ ശ്രീ മുഖേന സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ ഈ വര്‍ഷം നിര്‍മ്മാണം നടത്തും. കുടുംബശ്രീ അംഗങ്ങളുള്ള വീടുകളില്‍ പട്ടിണി പട്ടികയറുകയില്ല.വിവിധ തലങ്ങളിലേക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.
ഉത്സവങ്ങളും കലാസാംസ്‌കാരിക സമന്വയവും നാടിന്റെ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി - അധ്യക്ഷനായിരുന്നു. സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയെപ്പറ്റി ചര്‍ച്ചകളും സെമിനാറുകളും ഏറെ നടന്നെങ്കിലും വിപ്ലവകരമായ ചരിത്രം കുറിക്കാന്‍ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.കുടുംബശ്രീയുടെ ശക്തിയെ ചെറുതായി കാണാനാകില്ലെന്നും അദ്ധേം പറഞ്ഞു.
പതിനാലു ജില്ലകളിലെ രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് മത്സരാര്‍ത്ഥികള്‍. മേള ഞായറാഴ്ച സമാപിക്കും.ഉദ്ഘാടനത്തിന് മുന്നോടിയായി ആയിരങ്ങള്‍ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്ര നടത്തി.

English summary
kudumbasree state festival in edappal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X