രാത്രിയിൽ വീട്ടിനുള്ളിൽ വൻ ശബ്ദം!എല്ലാ ദിവസവും 20 മിനിറ്റോളം... ഭയന്നുവിറച്ച് ഒരു കുടുബം, കുമരകത്ത്

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: കുമരകം പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന അരുൺകുമാറും കുടുംബവും മനസമാധാനമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. ഉറങ്ങാൻ കിടന്നാലും രാത്രി 12 കഴിയുന്നതോടെ ഈ വീട്ടിലുള്ളവരെല്ലാം ഞെട്ടിയുണരും. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നും കേൾക്കുന്ന വലിയ ശബ്ദമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.

കുഞ്ഞിക്കാൽ കാണാൻ മഞ്ഞ കുപ്പിവള! ഭാര്യയുടെ കൈകളിൽ കരിവള കണ്ടാൽ... വളയിടും മുൻപ് ഇതെല്ലാം നോക്കണേ...

മാഗി ന്യൂഡിൽസ് വീണ്ടും സംശയനിഴലിൽ! അളവിൽ കൂടുതൽ ചാരം ചേർത്തു, 62 ലക്ഷം രൂപ പിഴ...

രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്. പക്ഷേ, ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ഒരീച്ചയെ പോലും കാണാനാകില്ല. ഇതാണ് അരുൺ കുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്. എല്ലാ ദിവസവും ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത് ആവർത്തിച്ചതോടെ അരുൺകുമാർ പോലീസിൽ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 വലിയം ശബ്ദം...

വലിയം ശബ്ദം...

കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊങ്ങലിലാണ് അരുൺകുമാറും കുടുംബവും താമസിക്കുന്നത്. ഭിത്തികെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് ഇവരുടെ വീട്. അരുൺ കുമാറിന്റെ സഹോദരനും കുടുംബവും തൊട്ടടുത്ത ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. ഇവരും അരുൺ കുമാറിന്റെ വീട്ടിലാണ് രാത്രിയിൽ കിടക്കാറുള്ളത്.

വലിയ ശബ്ദം...

വലിയ ശബ്ദം...

വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നുമാണ് വലിയ ശബ്ദം കേൾക്കാറുള്ളത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്.ഇത് ഇരുപത് മിനിറ്റിലേറെ നീണ്ടുനിൽക്കും. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ആരെയും കാണാനാകില്ല. ഇതെല്ലാമാണ് അരുൺകുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്.

യുവാക്കൾ...

യുവാക്കൾ...

ശബ്ദം കേൾക്കുന്നത് നിത്യസംഭവമായതോടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ അരുൺകുമാറിന്റെ വീട്ടിലെത്തി. ശബ്ദത്തിന്റെ ഉറവിടം മനസിലാക്കാനായി ഇവർ രാത്രി വീട്ടിൽ കിടക്കുകയും ചെയ്തു. പതിവുപോലെ അർദ്ധരാത്രിയിൽ ശബ്ദം കേൾക്കാൻ തുടങ്ങി. ഉടൻതന്നെ യുവാക്കൾ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് യുവാക്കളെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

അന്വേഷണം...

അന്വേഷണം...

ശബ്ദം കേൾക്കുമ്പോൾ വീട്ടിലുള്ളവർ എല്ലാം ഒരു മുറിയിലേക്ക് മാറും. പിന്നീട് ശബ്ദം അവസാനിച്ചാലെ അവരവരുടെ മുറിയിലേക്ക് പോകു. ടിപ്പർ ലോറിയിൽ നിന്ന് കല്ല് ഇറക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കേൾക്കുന്നത്. എല്ലാ ദിവസവും ഇതാവർത്തിച്ചതോടെയാണ് അരുൺകുമാർ പോലീസിൽ പരാതി നൽകിയത്. എന്തായാലും സംഭവത്തെക്കുറിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kumarkom; mysterious sound in home, police inquiry is going on.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്