Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് മടങ്ങിവരുമോ; ആദ്യപ്രതികരണവുമായി കുമ്മനം രാജശേഖരന്‍, ബിജെപി അണികളില്‍ പ്രതീക്ഷ

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ബിജെപി മാസങ്ങളായി സമരമുഖത്താണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവാനുള്ള 'സുവര്‍ണ്ണാവസരം' കൂടിയായിയിട്ടും പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന രീതിയില്‍ ബിജെപിയെ മുന്നോട്ട് നയിക്കാന്‍ ഈ അവരത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്ക് കഴിഞ്ഞില്ല എന്ന വിമര്‍ശനവും ശക്തമാണ്.

ശ്രീധരന്‍പിള്ളക്കെതിരെ കേന്ദ്രനേതൃത്വത്തിന് മറുപക്ഷം പരാതി നല്‍കുകയം ചെയ്തു. ശ്രീധരന്‍ പിള്ളയുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളും യുവമോര്‍ച്ചാ വേദിയിലെ വിവാദ പ്രസംഗവും തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ സജീവമായത്. ഇതിനോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കുമ്മനമിപ്പോള്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത

ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയും ചെയ്തു. ഇതോടെ കുമ്മനത്തെ മടക്കിക്കൊണ്ടു വരാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന.

തിരികെ കൊണ്ടുവരണം

തിരികെ കൊണ്ടുവരണം

കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസാണ് ചരടുവലികള്‍ നടത്തുന്നത് എന്നാണ് സൂചന. വീ മുരളീധര പക്ഷവും ഇതിന് പിന്തുണ നല്‍കുന്നു. മടങ്ങിവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്താന്‍ കുമ്മനം ഇതുവരെ തയ്യാറായിരുന്നില്ല.

സാധ്യതകള്‍ തള്ളിക്കളയാതെ

സാധ്യതകള്‍ തള്ളിക്കളയാതെ

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനുള്ള സാധ്യതകള്‍ തള്ളിക്കളയാതെയുള്ള ഒരു പ്രതികരണാണ് ശനിയാഴ്ച്ച കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ നടത്തിയിരിക്കുന്നത്.

'സ്വാമി ശരണം'

'സ്വാമി ശരണം'

കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് 'സ്വാമി ശരണം'എന്നുമാത്രം ഉത്തരം നല്‍കിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്. വരുമെന്നോ ഇല്ലെന്നോ പറയാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും ശബരിമല വിഷയം സജീവമായ കേരളത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളയുന്നില്ല.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തിലുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.

നിലപാട്

നിലപാട്

പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശബരിമല പ്രശ്‌നം തിരുവനന്തപുരത്ത് ബി.ജെ.പിയെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം വിലയിരുത്തി

പാര്‍ട്ടിക്ക് അതീതമായി

പാര്‍ട്ടിക്ക് അതീതമായി

പാര്‍ട്ടിക്ക് അതീതമായി പൊതു സ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. 7622 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് അദ്ദേഹം പരാജയപ്പെട്ടത്.

പരാജയപ്പെട്ടെങ്കിലും

പരാജയപ്പെട്ടെങ്കിലും

മുരളിയോട് പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളാനായത് കുമ്മനത്തിനും ബിജെപിക്കും നേട്ടമായി. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മത്സരിച്ച രാജഗോപാല്‍ നിലവില്‍ നേമം എംഎല്‍എയായതിനാല്‍ മണ്ഡലത്തില്‍ ബിജെപി പുതിയ സ്ഥാനാര്‍ത്ഥിയെ തേടുകയാണ്.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് ഏറ്റവും ഉചിതമായ സ്ഥാനാര്‍ത്ഥി കുമ്മനമാണെന്നാണ് ഒരുവിഭാഗത്തിന്റെ ശക്തമായ അഭിപ്രായം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കാന്‍ കുമ്മനത്തിന്റെ മടങ്ങി വരവ് അനിവാര്യമാണെന്നും അദ്ദേഹത്തിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടേയും അഭിപ്രായം.

അനായാസ വിജയം

അനായാസ വിജയം

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും തിരികെയെത്തിയാല്‍ തിരുവനന്തപുരത്ത് വിജയം സുനിശ്ചിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15, 470 വോട്ടുകള്‍ക്കാണ് ഒ രാജഗോപാല്‍ ശശി തരൂരിനോട് പരാജയപ്പെട്ടത്. ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനായാസ വിജയം നേടാനാകുമെന്നും ബിജെപി വിലയിരുത്തുന്നു.

ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിയില്‍ നിന്നും രാഷ്ടട്രീയത്തിലേക്ക് മടങ്ങിപ്പോവുന്നത് സാധാരണമല്ലെങ്കിലും അങ്ങനെ മാറുന്നവരും ഉണ്ട്. 2014ല്‍ കേരളാ ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഔറംഗാബാദില്‍ നിന്നും മത്സരിച്ചിരുന്നു. അതേസമയം കുമ്മനം തിരിച്ചുവരുമോയെന്ന കാര്യത്തില്‍ തനിക്കറിവൊന്നുമില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നത്

ശ്രീധരന്‍പിള്ള

ശ്രീധരന്‍പിള്ള

ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന പതിവ് മുന്‍കാലങ്ങളിലില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുമെന്ന് പറയുന്നത് ശരിയാണോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+