ദേവസ്വം മന്ത്രി ഇങ്ങനൊക്കെ ചെയ്യാമോ? മന്ത്രി പരസ്യമായി വ്രണപ്പെടുത്തി!!അക്ഷന്തവ്യമായ തെറ്റ്!!!
കോട്ടയം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരസ്യമായി ജനമധ്യത്തിൽ വെച്ച് ആഹ്ലാദപൂർവ്വം ബീഫ് കഴിച്ച സംഭവം എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡിൽ ഉൾപ്പെടെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഗോപൂജ നടത്താറുണ്ട്. ബീഫ് എന്നാൽ പശുവിന്റെ യും കാളയുടേയും ഇറച്ചിയാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് ജീവകാരുണികരായ ക്ഷേത്ര വിശ്വാസികളുടെ വികാരങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞെല്ലും പരസ്യമായി വ്രണപ്പെടുത്തിയത് അക്ഷന്തവ്യമായ അപരാതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഫും പോർക്കും മന്ത്രിക്ക് ഇഷ്ടപെട്ട ഭക്ഷണമായിരിക്കാം. അത് അദ്ദേഹത്തിന്റെ സ്വകാര്യ അവകാശമാണ്. പക്ഷേ ഇഷ്ടപ്പെട്ട അഹാരം പരസ്യമായി കഴിക്കുമ്പോൾ അത് വിശ്വാസികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി മന്ത്രി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാളയെ ശവവാഹമായി കരുതുന്നവരും പശുവിനെ അമ്മയായി ആരാധിക്കുന്നവരും ക്ഷേത്ര വിശ്വാസികളായിരിക്കെ അവരുടെ വികാരങ്ങളെ പരസ്യമായി ധ്വംസിക്കുന്നതും കുത്തിനോവിക്കുന്നതും ക്ഷേത്ര വിശ്വാസം സംരക്ഷിക്കാൻ ബാധ്യസ്ഥനായ ദേവസ്വം മന്ത്രിക്ക് ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം മന്ത്രി പദവി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ളതല്ല.
പൊതുജന സമൂഹത്തിന്റെ വികാര വിശാവസങ്ങളെ മാനിക്കാനുള്ളതാണ് മന്ത്രിപദം. ലക്ഷോപലക്ഷം വരുന്ന ഭക്ത ജനങ്ങളോടുള്ള കടപ്പാട് മന്ത്രി മറക്കരുത്. ബീഫും പോർക്കും രാഷ്ചട്രീയ പ്രചരണായുധമായി പ്രദർശിപ്പിക്കാനുള്ളതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.












Click it and Unblock the Notifications