• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം; കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കിയിട്ടും സർക്കാരിൽ നിന്ന് പണം ലഭിച്ചില്ലെന്നാരോപിച്ച് പ്രമുഖ ആർക്കിടെക്റ്റ് ജി ശങ്കർ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. നിസഹായനായി വാതിലുകൾ മുട്ടുന്ന ആ ശില്പിയുടെ മുന്നിൽ ഉത്തരവാദിത്തപെട്ടവർ ഒഴിഞ്ഞുമാറുകയാണെന്ന് കുമ്മനം പറഞ്ഞു.വളരെ അടിയന്തരമായി സർക്കാർ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം.സത്യത്തെയും ധർമ്മത്തെയും എത്രനാൾ കുഴിച്ചു മൂടാൻ കഴിയുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു. പോസ്റ്റ് വായിക്കാം

ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല
ശതകോടികളുടെ വൻ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയറ്റിന് മുന്നിൽ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ഒരാൾ കേഴുന്നു. മറ്റാരുമല്ല, - ഉന്നതപദവികളിൽ ഒന്നായ പദ്മശ്രീ നൽകി രാഷ്ട്രം ആദരിച്ച കേരളത്തിന്റെ അഭിമാനം പ്രശസ്ത വാസ്തു ശില്പി ആർക്കിടെക്ട് ജി. ശങ്കർ.

മുൻ രാഷ്‌ട്രപതി ശ്രി കെ.ആർ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശില്പിയായ ശങ്കർക്ക് സർക്കാർ കൊടുത്തിട്ടില്ല. എല്ലാ പ്രൊജെക്ടുകളിൽ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സർക്കാരിൽ നിന്നും കിട്ടാനുണ്ട്. ഇതോടെ തിരസ്‌ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യിൽ നിന്നും പണമെടുത്ത് പൊൻ‌മുടിയിൽ സർക്കാറിന് വേണ്ടി പോലീസ് സ്റ്റേഷൻ പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ.

നാടിന്റെ അഭിമാനമായി കെ.ആർ നാരായണന്റെ സ്മാരകം തലഉയർത്തി നിൽക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിയർപ്പു തുള്ളികൾ അധികൃതർ കാണുന്നില്ല. അഭിമാനം വാനോളം ഉയർന്നു, പക്ഷേ ശില്പിക്ക് കിട്ടിയത് അപമാനവും അവമതിപ്പും.

വാസ്തുകലയിലും നിർമ്മാണ പ്രവർത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ കേരളത്തനിമ വിളിച്ചോതുന്നു. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരളത്തിന് യശസും സർക്കാരിന് വരുമാനവും ശങ്കറിന്റെ സൃഷ്ടികൾ കൊണ്ട് ഉണ്ടായിട്ടുണ്ട്.

ശങ്കറിന്റെ വൈദഗ്ദ്യം വിളിച്ചോതുന്ന ഒട്ടനവധി കെട്ടിട സമുച്ഛയങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കും. തിരുവനന്തപുരം ഡിപിഐ ജംങ്ഷനിലുള്ള ഡിജിപി & എഡിജിപി മാരുടെ വസതികൾ , കേരള ദുരന്ത നിവാരണ അതോറിട്ടി സംസ്ഥാന കണ്ട്രോൾ റൂം , എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ മന്ദിരം ,വെള്ളയമ്പലം കേരള വാട്ടർ അതോറിട്ടി കെട്ടിടം , തിരുവനന്തപുരം വിമൻസ് കോളേജിലെ ലൈബ്രറി ബ്ലോക്ക് , തമ്പാനൂർ - പൊന്മുടി പോലീസ് സ്റ്റേഷനുകൾ , ടെക്നോപാർക്കിലെ ഒട്ടനവധി കെട്ടിടങ്ങൾ തുടങ്ങിയവയുടെ ശില്പി ശങ്കർ തന്നെയാണ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം മോടി പിടിപ്പിച്ചു. സർവ്വകലാശാലയ്ക്കും നല്ലൊരു കെട്ടിടം പണിതുകൊടുത്തു.പക്ഷേ ഒന്നിനും പ്രതിഫലമായി കിട്ടാനുള്ള കോടികൾക്കായി സെക്രട്ടറിയേറ്റിന്റെ പടിവാതിലുകൾ കയറി ഇറങ്ങുമ്പോഴും വാഗ്ദാനവും ഉറപ്പും മാത്രമാണ് മറുപടി.നിസഹായനായി വാതിലുകൾ മുട്ടുന്ന ആ ശില്പിയുടെ മുന്നിൽ ഉത്തരവാദിത്തപെട്ടവർ ഒഴിഞ്ഞുമാറുകയാണ്. കേരളം നമ്പർ വൺ ആണത്രേ !

കോടികളുടെ കണക്കേ ധന മന്ത്രിക്ക് പറയാനുള്ളു. കിഫ്‌ബി, ലൈഫ് മിഷൻ, സുഭിക്ഷ കേരളം , കെ. ഫോൺ ... അങ്ങനെ സഹസ്ര കോടികളുടെ പ്രോജെക്റ്റുകളെപ്പറ്റിയും പണമിടപാടിനെപ്പറ്റിയുമാണ് ദിവസവും വാതോരാതെ പ്രസ്താവനകൾ. കൺസൾട്ടൻസികൾക്കും ഇടനിലനിൽക്കുന്ന "സ്വപ്നാദികൾക്കും ഇഷ്ടംപോലെ പണം. പക്ഷേ പണി പൂർത്തിയാക്കി എല്ലാ രേഖകളും സമർപ്പിച്ചു വർഷങ്ങൾ ഏറെയായി ഭരണസിരാകേന്ദ്രത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, ചെയ്ത ജോലിയുടെ പണം തേടി ഒരാൾ.

വളരെ അടിയന്തരമായി സർക്കാർ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം.സത്യത്തെയും ധർമ്മത്തെയും എത്രനാൾ കുഴിച്ചു മൂടാൻ കഴിയും? നാടിനോട് ഇത്രയധികം
പ്രതിബദ്ധത ഉണ്ടായിട്ടും അദ്ദേഹത്തോട് ഈ ക്രൂരത സർക്കാർ നടത്തണമോ ?

കേരള മോഡൽ; കൊവിഡിനെ തോൽപ്പിച്ച് 103 വയസുകാരൻ ആശുപത്രി വിട്ടുകേരള മോഡൽ; കൊവിഡിനെ തോൽപ്പിച്ച് 103 വയസുകാരൻ ആശുപത്രി വിട്ടു

മോദിയെ'റോസ്റ്റ്'ചെയ്ത് രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?മോദിയെ'റോസ്റ്റ്'ചെയ്ത് രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?

English summary
Kummanam Rajasekharan About Architect G. Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion