സുധാകരന്റെ വർണ്ണവെറി പരാമർശം; നഷ്ടം കോടികളുടെ പദ്ധതി, മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് കുമ്മനം!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശഖരൻ. സംസ്ഥാന മന്ത്രി ജി സുധാകരന്റെ വര്‍ണവെറി പരാമര്‍ശം ലോകബാങ്കിന്റെ കോടിക്കണക്കിന് രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെടാന്‍ ഇടയാകുന്നത് വളരെ ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോകബാങ്കിന്റെ പ്രമുഖ വ്യക്തികള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3 പദ്ധതികള്‍ക്കാണ് പ്രധാനമായും ലോകബാങ്ക് പണം ചെലവഴിക്കുന്നത്. ഇതെല്ലാം നിര്‍ത്തിവെക്കുമെന്ന് ലോക ബാങ്ക് അറിയിച്ചിട്ടുണ്ട്. ഒരു വലിയ ജനതയുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ ഒരുമന്ത്രിയുടെ പരാമര്‍ശം ഉണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. മുഖ്യന്ത്രി മൗനം വെടിയണമെന്നും കുമ്മനം പറഞ്ഞു.

ഇത് ലാഘവബുദ്ധിയോടെ കാണരുത്

ഇത് ലാഘവബുദ്ധിയോടെ കാണരുത്

കേരളത്തില്‍ ഇന്ന നടക്കുന്ന വികസനപദ്ധതികള്‍ ലോകബാങ്കിന്റെ സഹായത്തോടെയാണ്. ഇതിനെ ലാഘവബുദ്ധിയോടെ കാണരുത്. ലോകബാങ്കില്‍ നിന്നും സഹായം ലഭിക്കാനിടയാകുന്ന നടപടികള്‍ കേന്ദ്രം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിശദീകരണം നല്‍കണം

മുഖ്യമന്ത്രി വിശദീകരണം നല്‍കണം

അമേരിക്കയിലെ വലിയ വിഭാഗം ജനങ്ങളെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ലോകബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം. പണം വാങ്ങിയ ശേഷം പണം തരുന്ന കേന്ദ്രങ്ങളെ ആക്ഷേപിക്കുക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണിതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നു

കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നു

കേന്ദ്രത്തിന്റെ കോടിക്കണക്കിന് പണം സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

എല്ലാം നുണ പ്രചരണം

എല്ലാം നുണ പ്രചരണം

ലഭിക്കുന്ന കേന്ദ്രഫണ്ട് എത്രവിനിയോഗിച്ചെന്ന് സര്‍ക്കാര്‍ കണക്ക് നല്‍കാത്തതാണ് കേന്ദ്രഫണ്ട് ലഭിക്കാന്‍ വൈകുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി നുണപ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മൂന്ന് ഗഡുവരെ കിട്ടിക്കഴിഞ്ഞതായി സംസ്ഥാനത്തിന് 750 കോടി രൂപ കേന്ദ്രം അനുവദിച്ചതായും കുമ്മനം പറഞ്ഞു.

വിശ്വാസത്തിന്റെ പ്രശ്നം

വിശ്വാസത്തിന്റെ പ്രശ്നം

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

സംസ്ഥാന സർക്കാർ കള്ളപ്രചരണം നടത്തുന്നു

സംസ്ഥാന സർക്കാർ കള്ളപ്രചരണം നടത്തുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരാന്‍ വിലക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളപ്രചാരണം നടത്തുകയാണ്. യുപിഎ കാലത്തുള്ള സര്‍ക്കുലര്‍ ഒരു ഉദ്യോഗസ്ഥന്‍ പൊടിത്തട്ടിയെടുക്കയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിച്ഛായ തകർക്കാനുള്ള ശ്രമം

പ്രതിച്ഛായ തകർക്കാനുള്ള ശ്രമം

കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് കേരളത്തിലെ പിണറായി സർക്കാർ ചെയ്യുന്നതെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

English summary
Kummanam Rajasekaharan against G Sudhakaran
Please Wait while comments are loading...