നോട്ട് നിരോധനം; ഹര്‍ത്താല്‍ പരാജയമാണെന്ന് കുമ്മനം രാജശേഖരന്‍
ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നു ജനം തിരിച്ചറിഞ്ഞു. ബംഗാളില്‍ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് സിപിഎം നേതാവ് ബിമന്‍ ബസുതന്നെ ഏറ്റുപറഞ്ഞു.
തിരുവനന്തപുരം: കറന്‍സി നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുകാട്ടി ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ പരാജയമായിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തിയെങ്കിലും ജനം ഹര്‍ത്താല്‍ തള്ളിയെന്ന് കുമ്മനം പറഞ്ഞു.
ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നു ജനം തിരിച്ചറിഞ്ഞു. ബംഗാളില്‍ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് സിപിഎം നേതാവ് ബിമന്‍ ബസുതന്നെ ഏറ്റുപറഞ്ഞു. ഈ ഒരു സത്യസന്ധത കേരളത്തിലെ നേതാക്കളില്‍നിന്നു പ്രതീക്ഷിക്കുന്നില്ലെന്നും കുമ്മനം പറഞ്ഞു.

രാജ്യവ്യാപകമായിട്ടായിരുന്നു സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൊഴിച്ച് ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. കറന്‍സി നിരോധനത്തെ തുടര്‍ന്ന് പണത്തിന് ക്ഷാമം നേരിട്ടതും സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷം പ്രതിഷേധിച്ചത്.












Click it and Unblock the Notifications