ജിഎസ്ടി സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമെന്ന് കുമ്മനം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഎസ്ടി പ്രാബല്യത്തിൽ വന്നതിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് ഇന്നു മുതൽ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ജിഎസ് ടി നിയമമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാജ്പേയ് സർക്കാർ തുടങ്ങിവച്ച നടപടികൾ പൂർത്തിയാക്കിയത് മറ്റൊരു ബിജെപി സർക്കാരാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്നും കുമ്മനം കുറിച്ചു.

2000 മുതലുള്ള 17 വർഷക്കാലം രാജ്യം ഭരിച്ച എല്ലാ സർക്കാരുകളും ഈ നടപടിക്ക് ആക്കം കൂട്ടുന്ന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും എങ്കിലും നിയമം നടപ്പാക്കണമെന്ന തീവ്ര ഇച്ഛാ ശക്തിയോടെ മുന്നോട്ട് പോയത് നരേന്ദ്ര മോദജി സർക്കാരാണെന്നും കുമ്മനം വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച‌് ഇന്ത്യൻ യൂണിയൻ എന്ന ഒറ്റ രാഷ്ട്രം സാധ്യമാക്കിയ സർദാർ വല്ലഭായി പട്ടേലിന്റെ സാഹസികതയ്ക്ക് തുല്യമാണ് മോദി സർക്കാർ നടപ്പാക്കിയ ഒറ്റ നികുതി വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജിഎസ്ടി: തൊഴില്‍ മേഖലക്ക് അനുഗ്രഹം..തൊഴില്‍രംഗത്ത് 11 ശതമാനം വളര്‍ച്ച...

 kummanamrajashekaran

ഒറ്റ രാഷ്ട്രം ഒറ്റ കമ്പോളം എന്നത് രാഷ്ട്രത്തിന്റെ വികസന കുതിപ്പിനുള്ള ഊർജമാണെന്നും ഒപ്പം നാനാത്വത്തിൽ ഏകത്വം എന്ന സാംസ്കാരിക ദേശീയത യുടെ ഉദ്ഘോഷണമാണെന്നും അദ്ദേഹം. ഒറ്റ നികുതിയിലേക്ക് മാറുന്നതോടെ രാഷ്ട്രത്തിന്റെ വളർച്ച നിരക്കിൽ രണ്ടു ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകാൻ പോകുന്നതെന്ന് കുമ്മനം പറയുന്നു. വിലക്കുറവിന് ഇത് കാരണമാകുമെന്നും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ അവസാനിപ്പിക്കുമെന്നും കുമ്മനം പറയുന്നു. കള്ളപ്പണം ഇല്ലാക്കുമെന്ന ബിജെപി നിലപാട് ഊട്ടിയുറപ്പിക്കുന്നതാണ് ഈ നടപടിയെന്നും കുമ്മനം വ്യക്തമാക്കി.

രാജ്യത്തിന് ഗുണകരമാകുന്ന നിയമം നടപ്പാക്കിയ ചരിത്ര സമ്മേളനം ബഹിൽഷ്കരിച്ച കോൺഗ്രസ് ഇടത് കക്ഷികളുടെ നിലപാടിനെ കുമേമനം വിമർശിച്ചു. ദില്ലിയിലുണ്ടായിട്ടും ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കാതിരുന്നത് ദൗർഭാഗ്യകരമെന്ന് അദ്ദേഹം വിമർശിക്കുന്നു. തോമസ് ഐസക് നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ജിഎസ്ടി പ്രഖ്യാപിച്ചിരിക്കുന്നതെന്നും എന്തെങ്കിലും വിയോജിപ്പ് ഉണ്ടായിരുന്നെങ്കിൽ അത് രേഖപ്പെടുത്താൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും കുമ്മനം പറയുന്നു.

പതിനാറായിരത്തെട്ട് നികുതിയില്ല, ഇനി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി.. ജി എസ് ടി നിലവില്‍ വന്നു!!

photo-2017-07-01-09-27-50-01-1498900709.jpg -Properties

ധനമന്ത്രി തോമസ് ഐസക് സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതു കൊണ്ടാണെന്നും കുമ്മനം പരിഹസിക്കുന്നു. ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷികം വരെ ബഹിഷ്കരിച്ച് പാരമ്പര്യമുള്ള ഇടതുപക്ഷക്കാർ ഇവിടെയും അവരുടെ സഹജ സ്വഭാവം കാണിച്ചെന്ന് കുമ്മനം പറഞ്ഞു. അതേസമയം പശ്ചിമ ബംഗാൾ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ അസീംദാസ് ഗുപ്ത പരിപാടിയിൽ‌ പങ്കെടുത്തത് ശ്രദ്ധേയമായെന്ന് കുമ്മനം പറയുന്നു.

English summary
kummanam rajasekharan face book post on gst law
Please Wait while comments are loading...