ജയിലില്‍ പോകാന്‍ ഉറച്ച് കുമ്മനം;കേരളത്തിലെ ബിജെപിക്ക് വേണ്ടി രാജ്യം മുഴുവന്‍ കത്തുമോ?പിണറായി ഭയക്കണം

Subscribe to Oneindia Malayalam

കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണ് എന്നാണ് പോലീസ് പറയുന്നത്. കുമ്മനത്തിനെതിരെ എസ്എഫ്‌ഐ നേതാവ് പരാതിയും നല്‍കിക്കഴിഞ്ഞു. എന്നിട്ടും കുമ്മനം രാജശേഖരന് കുലുക്കമൊന്നും ഇല്ല.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയതിന് ശേഷം സിപിഎമ്മുകാര്‍ നടത്തിയ ആഹ്ലാദ പ്രകടനം എന്ന പേരിലാണ് കുമ്മനം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയില്‍ അത്തരം ഒരു ആരോപണം തെളിയിക്കുന്ന ഒരുകാര്യം പോലും ഇല്ല എന്നതാണ് വാസ്തവം.

എന്നാല്‍ ആ വീഡിയോ വ്യാജമല്ലെന്ന വാദമാണ് ഇപ്പോഴും കുമ്മനം ഉയര്‍ത്തുന്നത്. അതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്നും കുമ്മനം പറയുന്നു. ഇത് വെറും പറച്ചിലാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതാനാകില്ല... എന്തായിരിക്കും സംഭവിക്കുക?

തുണ്ട് സൈറ്റില്‍ വൈറസ്...കുമ്മനത്തിന്റെ കൈയ്യില്‍ 'പുതിയ വീഡിയോ' വല്ലതും ഉണ്ടോ എന്ന് രശ്മി നായര്‍

കസ്റ്റമേഴ്‌സിനെ കിട്ടാന്‍ വേണ്ടിയാണോ രശ്മി നായര്‍ ബിജെപിക്കാരെ ചൊറിയുന്നത്? തക്കാളിജ്യൂസില്‍ കിട്ടി!

അറസ്റ്റ് വരിക്കാന്‍

അറസ്റ്റ് വരിക്കാന്‍

ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ തന്നെ ആണ് താന്‍ പുറത്ത് വിട്ടത് എന്നാണ് കുമ്മനം ആവര്‍ത്തിക്കുന്നത്. അതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ താന്‍ തയ്യാറാണെന്നും കുമ്മനം പറയുന്നു.

എന്നാല്‍ പറഞ്ഞുകൂടേ...

എന്നാല്‍ പറഞ്ഞുകൂടേ...

എല്ലാ കാര്യങ്ങളും അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൂടി വെളിപ്പെടുത്തിക്കൂടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തനിക്ക് പറയാനുള്ളത് അന്വേഷണം വരുമ്പോള്‍ പറയാമെന്നാണ് കുമ്മനത്തിന്റെ പക്ഷം.

കലാപം ഉണ്ടാക്കാന്‍

കലാപം ഉണ്ടാക്കാന്‍

വ്യാജ വീഡിയോ പുറത്ത് വിട്ട് കുമ്മനം രാജശേഖരന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം നടത്തി എന്നാണ് ആക്ഷേപം. ഇടതുപക്ഷം ഇത്തരം ആരോപണം സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉന്നയിക്കുന്നുണ്ട്.

കുമ്മനത്തെ അറസ്റ്റ് ചെയ്യുമോ?

കുമ്മനത്തെ അറസ്റ്റ് ചെയ്യുമോ?

രേഖാമൂലം പരാതി ലഭിച്ച സാഹചര്യത്തില്‍ കുമ്മനം രാജശേഖരനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ കുമ്മനവും ബിജെപിയും പ്രതീക്ഷിക്കുന്നതും അത്തരം ഒരു നീക്കം തന്നെ ആണ്.

വ്യാജ പ്രചാരണങ്ങള്‍

വ്യാജ പ്രചാരണങ്ങള്‍

കേരളത്തില്‍ സിപിഎമ്മുകാര്‍ ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ് എന്ന രീതിയില്‍ ദേശീയ തലത്തില്‍ തന്നെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ദേശീയ മാധ്യമങ്ങള്‍ പോലും പങ്കാളികളാകുന്നുണ്ട് എന്നതാണ് സത്യം.

വ്യാജ ചിത്രങ്ങള്‍

വ്യാജ ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മൃതദേഹം കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന രീതിയില്‍ ചില ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറും ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.

ജങ്കിള്‍ രാജ് ഇന്‍ കേരള

ജങ്കിള്‍ രാജ് ഇന്‍ കേരള

ജങ്കിള്‍ രാജ് ഇന്‍ കേരള എന്ന ഹാഷ്ടാഗോടെയാണ് പല വ്യാജവാര്‍ത്തകളും ദേശീയ തലത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. അതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട് എന്നാണ് ഇടതുപക്ഷത്തിന്‌റെ ആക്ഷേപം.

വെറും പ്രവര്‍ത്തകനല്ല

വെറും പ്രവര്‍ത്തകനല്ല

ഏതോ ഒരു ബിജെപി പ്രവര്‍ത്തകന്‍ അല്ല കുമ്മനം രാജശേഖരന്‍ എന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ബിജെപിയുടെ ഒരുഘടകത്തിലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരാളെ ഒരു സുപ്രഭാതത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആര്‍എസ്എസ് അവരോധിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരാളാണ് ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അറസ്റ്റ് ചെയ്താല്‍ കേരളം കത്തും... ദേശവ്യാപകം

അറസ്റ്റ് ചെയ്താല്‍ കേരളം കത്തും... ദേശവ്യാപകം

കുമ്മനം രാജശേഖരനെ ഈ വീഡിയോയുടെ പേരില്‍ അറസ്റ്റ് ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുക? കേരളത്തില്‍ ബിജെപിയുടെ പ്രതിഷേധം ആളിക്കത്തും എന്ന് ഉറപ്പാണ്. അതേസമയം തന്നെ ദേശീയ വ്യാപകമായും സിപിഎമ്മിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി തുടക്കമിടും.

. അടിത്തറയുണ്ടാക്കാന്‍

. അടിത്തറയുണ്ടാക്കാന്‍

കുമ്മനം പുറത്ത് വിട്ടത് യഥാര്‍ത്ഥ വീഡിയോ ആണോ അല്ലയോ എന്നതൊന്നും ആ ഘട്ടത്തില്‍ ചര്‍ച്ചയാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപിയ്ക്ക് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ടാക്കാന്‍ അത്തരം ഒരു സംഭവം മാത്രം മതിയാകും.

വ്യാജമെന്ന് തെളിഞ്ഞാല്‍

വ്യാജമെന്ന് തെളിഞ്ഞാല്‍

കുമ്മനം രാജശേഖരന്‍ പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. വ്യാജവീഡിയോ ആണെന്ന് നിസ്സംശയം തെളിയിച്ച്, സമരത്തിന് അവസരം കൊടുക്കാതെ അറസ്റ്റ് ചെയ്താല്‍ ഒരു പക്ഷേ അത് ബിജെപിയ്ക്ക് വലിയ തിരച്ചടി ആയേക്കും.

ബിജെപിക്കാര്‍ക്കിടയില്‍ തന്നെ

ബിജെപിക്കാര്‍ക്കിടയില്‍ തന്നെ

എന്നാല്‍ കാര്യങ്ങള്‍ ബിജെപിയെ സംബന്ധിച്ച് അത്ര ലളിതമാകാനുള്ള സാധ്യതയില്ല. കുമ്മനം വീഡിയോ പുറത്ത് വിട്ടത് സംബന്ധിച്ച് കണ്ണൂരിലെ ബിജെപിക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ പാര്‍ട്ടിയോട് കുമ്മനം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണത്രെ ആക്ഷേപം.

എന്തെങ്കിലും തെളിവുണ്ടോ?

എന്തെങ്കിലും തെളിവുണ്ടോ?

കുമ്മനം പുറത്ത് വിട്ടത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ്. അതില്‍ അഹ്ലാദ പ്രകടം മാത്രമാണുള്ളത്. അതില്‍ ആഹ്ലാദ പ്രകടനം നടത്തുന്നത് സിപിഎമ്മുകാരാണെന്ന് തെളിയിക്കാന്‍ പാകത്തില്‍ ഒന്നും ഇല്ല. കൊലപാതകത്തിലുള്ള ആഹ്ലാദ പ്രകടനമാണ് നടത്തിയത് എന്ന് തെളിയിക്കുന്ന കാര്യങ്ങളും വീഡിയോയില്‍ ഇല്ല.

 കേരളം ലക്ഷ്യം

കേരളം ലക്ഷ്യം

ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കേരളം. കഴിഞ്ഞ നിയമസഭ/ലോകസഭ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപി ഇതുവരെയില്ലാത്ത പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

English summary
Kummanam Rajasekharan says he is ready to jail
Please Wait while comments are loading...