തോമസ് ഐസക്കിന് കുമ്മനം രാജശേഖരന്‍ വക്കീല്‍ നോട്ടീസയച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കറന്‍സി നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍

കുമ്മനം രാജശേഖരന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ് അയച്ചു. സഹകരണമേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി അച്ചാരം വാങ്ങിയിട്ടുണ്ടെന്ന സംസ്ഥാന പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമ നടപടി.

thomas-isac

ഐസക്കിന്റെ പ്രസ്ഥാവന ഒരു പ്രമുഖ മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണ് തോമസ് ഐസക് നോട്ടീസ് കിട്ടി രണ്ടു ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം.

അഡ്വ. രാംകുമാര്‍ മുഖാന്തരം അയച്ച വക്കീല്‍ നോട്ടീസില്‍ ഈ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു. എന്നാല്‍, നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അതേ വലുപ്പത്തില്‍ തോമസ് ഐസക്കിന്റെ മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്ന് കുമ്മനം ആവശ്യപ്പെടുന്നുണ്ട്. നോട്ടീസ് കിട്ടി രണ്ടു ദിവസം കഴിഞ്ഞിട്ടും മാപ്പു പറയാത്ത പക്ഷം ക്രിമിനല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

English summary
Kummanam Rajasekharan sends notice to Thomas Isaac
Please Wait while comments are loading...