കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാര്‍ അല്ലാത്തവര്‍ നാടുവിടണമെന്ന രീതി നടപ്പില്ല: കുമ്മനം

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മുകാരല്ലാത്തവര്‍ നാടുവിടണമെന്ന സിപിഎമ്മിന്റെ ധിക്കാരം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സിപിഎം അക്രമത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട വേളംകോട് ജേ്യാത്സ്‌നയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിക്കുന്ന പ്രതിരോധയാത്ര താമരശ്ശേരിയില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നല്‍കും. കാശ്മീര്‍ അഭയാര്‍ത്ഥികളെപ്പോലെ നാടുവിടാന്‍ കേരളീയര്‍ തയ്യാറല്ല. ഇവിടെ ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കാനാണ് പ്രതിരോധ മാര്‍ച്ച്. സ്ത്രീകളും കുട്ടികളും കേരളത്തില്‍ ആക്രമിക്കപ്പെടുന്നു.
ജ്യോത്സ്‌നയേയും കുടുംബത്തേയും ഊരുവിലക്കിയിരിക്കുന്നു.

 kummanam

ലിഗയുടെ കൊലപാതകം തെളിയിച്ചത് ക്രമസമാധാനനില മാത്രമല്ല, കേരളത്തിന്റെ ധാര്‍മ്മിക നിലവാരവും തകര്‍ന്നു എന്നതാണ്. പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു. പ്രതിപക്ഷം എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സിപിഎമ്മിന്റെ പാളയത്തിലാണ്. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും സഖ്യത്തെക്കുറിച്ചും മാത്രമായിരുന്നു ചര്‍ച്ച - അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശോഭാസുരേന്ദ്രന് പതാക കൈമാറി പ്രതിരോധ യാത്രയുടെ ഉദ്ഘാടനം കുമ്മനം
രാജശേഖരന്‍ നിര്‍വഹിച്ചു. ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി. വി.രാജന്‍,
ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, ടി. ബാലസോമന്‍, ടി.വി.
ഉണ്ണികൃഷ്ണന്‍, എന്‍.പി. രാമദാസ്, സി.പി. സതീഷ്, എം.സി. ശശീന്ദ്രന്‍
ടി.പി. സുരേഷ്, അലി അക്ബര്‍, ഗിരീഷ് തേവള്ളി, ഷാന്‍ കട്ടിപ്പാറ, സി.കെ. ബാലകൃഷ്ണന്‍, ടി.കെ. പത്മനാഭന്‍, പി. ഹരിദാസന്‍, അഡ്വ. കെ.വി. സുധീര്‍, അഡ്വ. രമ്യ മുരളി, അഡ്വ. മുഹമ്മത് റിഷാല്‍, കെ.പി. ചന്ദ്രന്‍, ടി.ചക്രായുധന്‍, കെ. പ്രഭാകരന്‍ നമ്പ്യാര്‍, ജോസ് കാപ്പാട്ടുമല, സൈമണ്‍ തോണക്കര എന്നിവര്‍ സംബന്ധിച്ചു. ഷാന്‍ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. ജേ്യാത്സ്‌ന സിബി, ഭര്‍ത്താവ് സിബി ചാക്കോ, മക്കള്‍ എന്നിവരും പ്രതിരോധയാത്രയില്‍ പങ്കെടുത്തു. പ്രതിരോധ യാത്ര മുപ്പത് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വൈകീട്ട് മുതലക്കുളത്ത് സമാപിച്ചു.

English summary
kummanam rajashekaran criticism on cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X