പൊന്നുരുക്കുന്ന ഇടത്ത് ദേ പൂച്ച കയറി...! മോദിക്കൊപ്പം മെട്രോയില്‍ സീറ്റൊപ്പിച്ച് കുമ്മനവും...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇടത്-വലത് കക്ഷികള്‍ക്കൊപ്പം ബിജെപിയും ആഞ്ഞ് പിടിച്ച് ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ ഇടപെട്ടാണ് കൊച്ചി മെട്രോ എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് എന്നുവരെ സംഘികള്‍ ഫ്‌ളക്‌സ് അടിച്ചു. എന്നാല്‍ മെട്രോ ഉദ്ഘാടന ദിനത്തില്‍ ഗോളടിച്ചിരിക്കുന്നത് കുമ്മനം തന്നെയാണ്.

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

ബസ് യാത്രയേക്കാള്‍ സിംപിളാണ് കേട്ടോ....!! മെട്രോയില്‍ കയറണോ...? ഇതാണ് വഴി !

വിടാതെ പിടിച്ചിട്ടുണ്ടേ

വിടാതെ പിടിച്ചിട്ടുണ്ടേ

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ പ്രമുഖര്‍ക്കൊപ്പം ഉണ്ടായിരുന്നു കുമ്മനും. അവിടെ മുതല്‍ മോദിക്കൊപ്പം വിടാതെ കൂടിയിട്ടുണ്ട് കുമ്മനം ജീ.

യാത്രയിൽ പ്രമുഖർ

യാത്രയിൽ പ്രമുഖർ

പാലാരിവട്ടത്ത് നിന്നും പത്തടിപ്പാലത്തേക്കും തിരികെ പാലാരിവട്ടത്തേക്കുമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തു. കൂടെ കുമ്മനവും

അവസാന നിമിഷം കയറിക്കൂടി

അവസാന നിമിഷം കയറിക്കൂടി

മെട്രോയില്‍ മോദിക്കൊപ്പം യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നവരുടെ പട്ടികയില്‍ കുമ്മനം അവസാന നിമിഷം വരെ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ മെട്രോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കയറിപ്പറ്റിയെന്നാണ് മനസ്സിലാകാത്തത്.

ഇതാണോ സുരക്ഷ

ഇതാണോ സുരക്ഷ

മോദിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എന്തിന് മെട്രോമാന്‍ ശ്രീധരനേയും വരെ വേദിയില്‍ നിന്നും ഒഴിവാക്കിയവരാണ് ചിത്രത്തിലെങ്ങും തന്നെ ഇല്ലാത്ത് കുമ്മനത്തേയും ഒപ്പം കൂട്ടി നടക്കുന്നതെന്നോര്‍ക്കണം.

കുമ്മനം ഇടപെട്ടു

കുമ്മനം ഇടപെട്ടു

മെട്രോയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ഒരിടമൊപ്പിക്കാന്‍ കുമ്മനം നന്നായി അധ്വാനിക്കുന്നുണ്ട്. ഇ ശ്രീധരനെ ഉദ്ഘാടനവേദിയില്‍ നിന്നും ഒഴിവാക്കിയ വിഷയത്തില്‍ കേരളമത് കണ്ടതാണ്. ശ്രീധരനേയും ചെന്നിത്തലയേയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയ വിവരം സര്‍ക്കാരിനും മുന്‍പേ അറിയിച്ച് ആളാവാന്‍ കുമ്മനം ശ്രമം നടത്തിയിരുന്നു.

പൊന്നുരുക്കുന്ന ഇടത്തെ പൂച്ച

പൊന്നുരുക്കുന്ന ഇടത്തെ പൂച്ച

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുമ്മനത്തിന്റെ പ്രവര്‍ത്തിയെ അല്‍പ്പത്തരമെന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല പൊന്നുരുക്കുന്ന ഇടത്ത് പൂച്ചയ്‌ക്കെന്ത്് കാര്യമെന്നും മന്ത്രി ചോദിച്ചു. കാര്യമുണ്ടെന്നാണ് കുമ്മനം ഇന്ന് കാണിച്ച് തന്നിരിക്കുന്നത്.

# കുമ്മനം ഇടപെട്ട്

# കുമ്മനം ഇടപെട്ട്

ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്നതിലുപരി കൊച്ചി മെട്രോയില്‍ കുമ്മനത്തിന് എന്താണ് കാര്യമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കുമ്മനത്തെ നാണം കെടുത്തി # കുമ്മനം ഇടപെട്ട് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാണ്.

English summary
Kummanam Rajashekharan travelled with Modi in Kochi Metro
Please Wait while comments are loading...