കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണിയറയിൽ ബിജെപിക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നു!! കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കിയതിനു പിന്നിൽ?

കോഴ വിവാദം, രാഷ്ട്രീയ കൊലപാതകങ്ങൾ, ബീഫ് വിവാദം, വിവാദ മെട്രോ യാത്ര, മാണിയുടെ ബിജെപി പ്രവേശം തുടങ്ങി പ്രസക്തമായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദവും അതിനു പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളും സംസ്ഥാന ബിജെപി നേതൃത്വത്തെ വല്ലാതെ പിടിച്ചുലച്ചിരിക്കുകയാണ്. ഇതിനിടെയാണ് സിപിഎം ബിജെപി സംഘർവും രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറിയതും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

<strong>അതിരപ്പള്ളിയിൽ പിണറായി സർക്കാർ മലക്കം മറിഞ്ഞു!! രഹസ്യമായി പ്രാരംഭ നിർമ്മാണം!! പിന്നിൽ?</strong>അതിരപ്പള്ളിയിൽ പിണറായി സർക്കാർ മലക്കം മറിഞ്ഞു!! രഹസ്യമായി പ്രാരംഭ നിർമ്മാണം!! പിന്നിൽ?

കോഴ വിവാദം, രാഷ്ട്രീയ കൊലപാതകങ്ങൾ, ബീഫ് വിവാദം, വിവാദ മെട്രോ യാത്ര, മാണിയുടെ ബിജെപി പ്രവേശം തുടങ്ങി പ്രസക്തമായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം. നിലവിലെ സാഹചര്യങ്ങളിലും അടുത്ത തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് കുമ്മനം. ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മുറിയുണ്ടെന്ന വാദം കുമ്മനം തളളി.

സംസ്ഥാനത്തെ അഴിമതി, കോഴ വിവാദങ്ങള്‍

സംസ്ഥാനത്തെ അഴിമതി, കോഴ വിവാദങ്ങള്‍

അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന കേന്ദ്രത്തൻറെ ശക്തമായ നിലപാട് തന്നെയാണ് സംസ്ഥാന ബിജെപിക്കെന്നും കുമ്മനം പറയുന്നു. മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണം നടത്തിയെന്നും ബന്ധമുണ്ടെന്ന് കണ്ടെത്തിയയാൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകുമ്പേൾ അന്വേഷിക്കാൻ പാർട്ടിക്കുള്ളിൽ സംവിധാനമുണ്ടെന്നും അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും കുമ്മനം പറയുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താൻ അധ്യക്ഷനായ ശേഷം ആറോളം പേർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും കുമ്മനം പറയുന്നു. തെറ്റുകാരനാണെങ്കിൽ എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം.

രക്ഷപ്പെട്ടത് വീഡിയോ ഉള്ളത് കൊണ്ട്

രക്ഷപ്പെട്ടത് വീഡിയോ ഉള്ളത് കൊണ്ട്

അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാൽ ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ ഉള്ളതിനാൽ ഈ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം പറയുന്നു. ആക്രമണത്തിൽ ബിജെപി നേതാക്കളുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന്റെ അവസാനമായിരുന്നു ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ടത്. ഇതിനൊക്കെ പിന്നിൽ മാർകിസിസ്റ്റ് പാർട്ടിയാണെന്നും അവരുടെ ഭരണ പരാജയം മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണിതെന്നും കുമ്മനം പറയുന്നു.

എല്ലാം അറിഞ്ഞ് തന്നെ

എല്ലാം അറിഞ്ഞ് തന്നെ

തലസ്ഥാനത്ത് കഴിഞ്ഞ മാസം 27ന് ഉണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും പോലീസിനുമാണെന്ന് കുമ്മനം പറയുന്നു. മാർക്സിസ്റ്റ് പ്രവർത്തകരായിരുന്നു അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ അക്രമം നടന്നിട്ടും തിരുവനന്തപുരം മുഴുവൻ അക്രമികൾ അഴിഞ്ഞാടിയപ്പോൾ ഡിജിപി, എഡിജിപി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരാരും തന്നെ നടപടി സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം. ബിജെപി ഓഫീസ് ആക്രമിക്കപ്പെടുമെന്ന് പോലീസിന് അറിയാമായിരുന്നുവെന്നും അദ്ദേഹം.

കേരളത്തിലെ സാഹചര്യം രാഷ്ട്രപതി ഭരണം

കേരളത്തിലെ സാഹചര്യം രാഷ്ട്രപതി ഭരണം

കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തക്കവണ്ണമാണെന്നാണ് കുമ്മനം പറയുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇവിടെ ഭരണം നടത്തേണ്ടതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇവിടെ ഉദ്യോഗസ്തരൊക്കെ സിപിഎം നേതാക്കളും സിപിഎം നേതാക്കളൊക്കെ പോലീസുകാരുമായിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇതിനോടകം 20 കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും കുമ്മനം പറയുന്നു.

യാഥാർഥ്യങ്ങൾ ഉൾക്കൊളളണം

യാഥാർഥ്യങ്ങൾ ഉൾക്കൊളളണം

കേരളത്തെ കൊലക്കളമെന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോൾ അതിനെ കുറ്റപ്പെടുത്തുകയല്ലെന്നും അതിൽ നിന്ന് യാഥാർഥ്യം ഉൾക്കൊള്ളണമെന്നുമാണ് കുമ്മനം പറയുന്നത്. കേരളത്തിൽ കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം.

ജനങ്ങളോട് സംവദിക്കാൻ പിണറായിക്ക് വെല്ലുവിളി

ജനങ്ങളോട് സംവദിക്കാൻ പിണറായിക്ക് വെല്ലുവിളി

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് സംസാരിക്കാൻ തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു. തുറന്ന സംവാദത്തിന് പിണറായിയെ വെല്ലുവിളിക്കുന്നതായും കുമ്മനം പറയുന്നു. അരുൺ ജെയ്റ്റ്ലി കേരളത്തിൽ വന്നതിനു പിന്നാലെ ദേശീയ മാധ്യമങ്ങളിൽ സർക്കാർ ഒന്നാം പേജിൽ കേരള നമ്പർവൺ എന്ന പരസ്യം കൊടുത്തിരുന്നതിനോട് പ്രതികരിക്കാൻ കുമ്മനം തയ്യാറായില്ല.

ആ ട്വീറ്റ് സത്യമായിരുന്നു

ആ ട്വീറ്റ് സത്യമായിരുന്നു

ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നാലെ അക്രമികൾക്ക് ഇത്തവണയും തന്നെ കൊലപ്പെടുത്താൻ കഴിഞ്ഞില്ലെന്ന തരത്തിൽ കുമ്മനം ട്വീറ്റ് ചെയ്തത് യാഥാർഥ്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്ന തരത്തിലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ പെരുപ്പിച്ച് കാണിക്കലല്ല ഇതെന്നും താൻ കിടന്ന മുറിയിലേക്കാണ് കല്ല് വലിച്ചെറിഞ്ഞതെന്നും കുമ്മനം പറയുന്നു. കണ്ണൂരിലെ കൊലയ്ക്ക് പിന്നാലെ കുമ്മനം ഇട്ട വീഡിയോ വിവാദമായിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. താനിട്ട വീഡിയോയെ കുറിച്ച് വ്യക്തമായ ഉറപ്പുണ്ടെന്നും കുമ്മനം പറയുന്നു.

പ്രതിഷേധിക്കാൻ മറ്റ് മാർഗങ്ങളില്ല

പ്രതിഷേധിക്കാൻ മറ്റ് മാർഗങ്ങളില്ല

കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് സ്വതന്ത്രമായി ജീവിക്കാനോ പ്രവർത്താിക്കാനോ ഉള്ള സാഹചര്യം ഇല്ലെന്ന് കുമ്മനം പറയുന്നു. അക്രമമുണ്ടാവില്ലെന്ന് സർക്കാർ ഉറപ്പു നൽകിയ പിറ്റേന്നായിരുന്നു ക്രൂരവും നിന്ദ്യവുമായ കൊല നടന്നതെന്ന് കുമ്മനം പറയുന്നു. പ്രതിഷേധിക്കാൻ മറ്റ് മാർഗങ്ങള്‍ ഇല്ലാതിരുന്നതു കൊണ്ടാണ് ഹർത്താൽ നടത്തിയതെന്നും അദ്ദേഹം.

പിണറായിക്ക് മറുപടി

പിണറായിക്ക് മറുപടി

ബിജെപി ഒറ്റപ്പെട്ട പാർട്ടിയെന്ന് ദേശീയ മാധ്യമത്തോട് പ്രതികരിച്ച പിണറായിക്ക് മറുപടി നല്‍കാനും കുമ്മനം മറന്നില്ല. ഒറ്റപ്പെട്ട പാർട്ടിയാണെങ്കിൽ മഖ്യമന്ത്രി ബിജെപിയുമായി ചർച്ചയ്ക്ക് വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തിൽ 15 ശതമാനം വോട്ട് നോടിയ പാർട്ടിയാണ് ബിജെപിയെന്നും ബിജെപി അനുദിനം വളരുകയാണെന്നും കുമ്മനം പറയുന്നു.

ബീഫ് വിവാദത്തിൽ

ബീഫ് വിവാദത്തിൽ

കേരളത്തിൽ ഇപ്പോൾ ജനങ്ങൾ ബീഫ് കഴിക്കുന്നുണ്ടെന്നും അതിനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ബഹുസ്വരതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം.

വിവാദ മെട്രോ യാത്ര

വിവാദ മെട്രോ യാത്ര

തന്റെ മെട്രോ യാത്ര വിവാദമാക്കിയതിനി പിന്നിൽ ചിലരുടെ അസഹിഷ്ണുതയാണെന്ന് കുമ്മനം പറയുന്നു. നിയമം ലംഘിച്ചല്ല താൻ മെട്രോയില്‍ യാത്ര ചെയ്തതെന്നും നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു യാത്രയെന്നും അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിക്കും അധികാരികൾക്കും അറിയാമായിരുന്നുവെന്നും അതിനാലാണ് തടയാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

മാണിയുടെ ബിജെപി പ്രവേശം

മാണിയുടെ ബിജെപി പ്രവേശം

ഏത് പാർട്ടിക്കും ബിജെപിയിലേക്ക് വരാമെന്ന് കുമ്മനം പറയുന്നു. എന്‍ഡിഎയിലേക്ക് വരണമോ വേണ്ടയോയെന്നത് തീരുമാനിക്കേണ്ടത് മാണിയാണെന്നും അദ്ദേഹം. ബിജെപിയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറയുന്നു.

English summary
kummanam says about political condition in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X