ജനരക്ഷാ യാത്ര ഗുണം ചെയ്തില്ല; ബിജെപിയുടെ വികാസ യാത്ര കേരളം പിടിക്കാന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദങ്ങള്‍കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞ ജനരക്ഷാ യാത്ര ഗുണം ചെയ്തില്ലെന്ന വിലയിരുത്തലില്‍ ബിജെപി. മറ്റൊരു യാത്രകൂടി നടത്തി ശ്രദ്ധപിടിച്ചുപറ്റാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് വികാസ യാത്രയുമായി പാര്‍ട്ടി എത്തുന്നത്. ഈ മാസം 16 മുതല്‍ മാര്‍ച്ച് 15 വരെ നീളുന്നതായിരിക്കും വികാസ യാത്ര.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും വികാസ യാത്ര നടത്താനാണ് പാര്‍ട്ടി തീരുമാനം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതം പര്യടനം നടത്തും.

bjp

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മോശം പ്രകടനം നടത്തിയത് ദേശീയ നേതൃത്വത്തില്‍ ചര്‍ച്ചയായിരുന്നു. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ചശേഷം പാര്‍ട്ടി പിന്നോട്ടു പോവുകയാണെന്നാണ് വിലയിരുത്തല്‍. ദേശീയ നേതാക്കളെ ഒന്നടങ്കം എത്തിച്ച ജനരക്ഷാ യാത്ര വിവാദങ്ങളില്‍ അകപ്പെട്ടതും പാര്‍ട്ടിക്ക് വിനയായി.

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതിന്റെ ഒരുക്കം കൂടിയായിരിക്കും വികാസ യാത്ര. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പാര്‍ട്ടിക്കകത്ത് ഒരുസംഘം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ സംഘടനാതലത്തില്‍ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ബിജെപിയുടെ തീരുമാനം.

ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; മരണം, കരള്‍ രോഗത്തെ തുടര്‍ന്ന്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kummanam to embarkon yet another yatra

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്