കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസ്സുകാരിയുടെ തൂങ്ങി മരണം; നിരന്തരം ലൈംഗീക പീഡനത്തിന് ഇരയായി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കുണ്ടറയില്‍ പത്തു വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു. കേസന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് വീഴ്ച ഐജി അന്വേഷിക്കാനും നിര്‍ദേശം നല്‍കി.

വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല. ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരി വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരച്ചതായി കണ്ടെത്തിയത്.

 ദുരൂഹമെന്ന് രക്ഷിതാക്കള്‍

ദുരൂഹമെന്ന് രക്ഷിതാക്കള്‍

സംഭവം നടന്ന് രണ്ട് മാസമായിട്ടും പോലീസ് നടപടിയെടുത്തില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

 വാളയാറിനു സമാനമായ അവസ്ഥ

വാളയാറിനു സമാനമായ അവസ്ഥ

കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ തിരക്ക് വേണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. വാളയാറിലേതിനു സമാനമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

 സഹോദരിമാരുടെ മരണം

സഹോദരിമാരുടെ മരണം

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പോലീസ് വീഴ്ച വാര്‍ത്തയായതിനെ തുടര്‍ന്നാണ് കുണ്ടറയില്‍ ചൊവ്വാഴ്ച തിരക്കുപിടിച്ച് അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പോലീസ് തയ്യാറായതെന്നും ആരോപണമുയരുന്നു.

 ജനുവരി പതിനഞ്ച്

ജനുവരി പതിനഞ്ച്

ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരി വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരച്ചതായി കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

 ശിശുക്ഷേമ സമിതി

ശിശുക്ഷേമ സമിതി

മൂന്നാഴ്ചക്കകം ഡിഎഫ്ഒയും ശിശുക്ഷേമ സമിതിയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

English summary
Human Rights Commission filed case of Kunadara 10 years old girl's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X