Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറ: 14കാരന്റെ മരണം.. പ്രതിയുടെ മകന്‍ കസ്റ്റഡിയില്‍!! അന്വേഷണത്തില്‍ ഗുരുതര വീഴ്ച

പോലീസ് അമ്മയുടെയും മകളുടെയും മൊഴിയെടുത്തില്ല

കുണ്ടറ: കൊല്ലം കുണ്ടറയില്‍ 2010ല്‍ 14 വയസ്സുകാരന്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പേരക്കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് അറസ്റ്റിലായ പ്രതി തന്നെയാണ് 14 കാരന്റെ മരണത്തിനു പിന്നിലെന്നും കുടുബം കഴിഞ്ഞ ദിവസം ചൂണ്ടിക്കായിരുന്നു.

മകന്‍ കസ്റ്റഡിയില്‍

കുണ്ടറ ബലാല്‍സംഗക്കേസിലെ പ്രതിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളാണ് തന്റെ മകനെ അന്നു കൊലപ്പെടുത്തിയതെന്ന് 14 കാരന്റെ അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ നിരവധി തവണ തന്റെ മകനെയും മകളെയും ഭീഷണിപ്പെടുത്തിയതായും അമ്മ പറഞ്ഞിരുന്നു.

മൊഴിയെടുത്തില്ല

14 കാരന്റെ ദുരൂഹ മരണത്തില്‍ പോലീസ് കടുത്ത അലംഭാവമാണ് കാണിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി അന്നു പോലീസ് രേഖപ്പെടുത്തിയിരുന്നില്ലെന്ന് തെളിഞ്ഞു.

പരിശോധയനക്ക് അയച്ചില്ല

മരണം സംബന്ധിച്ച് ദുരൂഹതയുണ്ടായിട്ടും കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നുമാണ് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മരണം 2010 ജൂണില്‍

2010 ജൂണിലാണ് കുണ്ടറയില്‍ 14 കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീടിന് തൊട്ടരികിലാണ് 14കാരനും കുടുംബവും താമസിച്ചിരുന്നത്.

കേസ് അന്വേഷിച്ചത്

പീഡനത്തിന് ഇരയായി ആറു വയസ്സുകാരി ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ച സി എ തന്നെയായിരുന്നു 14കാരന്റെ മരണം സംബന്ധിച്ചുള്ള കേസ് അന്വേഷിച്ചത്. ആറു വയസ്സുകാരിയുടെ ആത്മഹത്യയെക്കുറിച്ചുള്ള കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയത് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിരുന്നു. 2010ല്‍ ഈ ഉദ്യോഗസ്ഥന്‍ കുണ്ടറ സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+