Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിക്കുന്നതിന് 3 ദിവസം മുമ്പും പീഡിപ്പിക്കപ്പെട്ടു; പ്രകൃതി വിരുദ്ധം...10 വയസ്സുകാരിക്ക് സംഭവിച്ചത്!

പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ത്വക്ക് രോഗം മൂലമുണ്ടായതാണെന്നാണ് അമ്മയുടെ മൊഴി.

കൊല്ലം: കുണ്ടറയില്‍ ദൂരുഹ സാഹചര്യത്തില്‍ മരിച്ച പത്ത് വയസ്സുകാരി നിരന്തരം ലൈംഗീക പീഡനത്തിന് ഇരയായിരുന്നതായി ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നെന്ന് ഡോക്ടറുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മരണത്തിന് ശേഷമാണോ അതോ മരിക്കുന്നതിന് മുമ്പോണോ കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ ഡോക്ടറുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തുകയായിരുന്നു.

 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിച്ചില്ല

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിച്ചില്ല

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസോ അധികൃതരോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാര്യമായി പരിഗണിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു.

 9 പേര്‍ അറസ്റ്റില്‍

9 പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യവും ഡോക്ടര്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. 10 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ 9 പേരാണ് കസ്റ്റഡിയിലുള്ളത്.

ലൈംഗീക ചൂഷണം

ലൈംഗീക ചൂഷണം

പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ത്വക്ക് രോഗം മൂലമുണ്ടായതാണെന്നാണ് അമ്മയുടെ മൊഴി. പെണ്‍കുട്ടിക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നതായും ഇത് ലൈംഗിക ചൂഷണത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചനയുണ്ടായിരുന്നു.

പഴയ ലിപി

പഴയ ലിപി

അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്. ഇതും സംശയത്തിന് ഇടയാക്കുന്നു.

 കാലുകള്‍ നിലത്ത് മുട്ടിയിരുന്നു

കാലുകള്‍ നിലത്ത് മുട്ടിയിരുന്നു

ജനുവരി 15ന് ആണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.

 സിഐക്ക് സസ്‌പെന്‍ഷന്‍

സിഐക്ക് സസ്‌പെന്‍ഷന്‍

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിലുണ്ടായ പോലീസ് വീഴ്ച തുറന്നുസമ്മതിച്ച് ലൈംഗിക പീഡനം നടന്നുവെന്നത് വ്യക്തമാണെന്നും എസ്‌ഐക്കും സസ്‌പെന്‍ഷന്‍ നല്‍കിയെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ എസ്‌ഐ രജീഷ് കുമാറിനേയും കുണ്ടറ സിഐ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+