കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യലിസം പ്രസംഗത്തില്‍ മതിയോ... മാതൃഭൂമിയ്ക്ക് മുന്നില്‍ പത്രപ്രവര്‍ത്തകരുടെ സമരം

Google Oneindia Malayalam News

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ഭാരവാഹിയും ആയ സി നാരായണനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മാതൃഭൂമിയ്ക്ക് മുന്നില്‍ സമരം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധസമരം അരങ്ങേറുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടകളും പ്രതിഷേധത്തിന് പിന്തുണയര്‍പ്പിക്കുന്നുണ്ട്.

KUWJ Mathrubhumi1

കെപി കേശവമേനോന്‍ റോഡിലെ മാതൃഭൂമി ഹെഡ് ഓഫീസിലേക്കുള്ള മാര്‍ച്ച് റങ്കൂണ്‍ ഹോട്ടലിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. നൂറിലധികം വരുന്ന പ്രകടനക്കാര്‍ പിന്നീട് അവിടെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

KUWJ Mathrubhumi

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു സി നാരായണന്‍. മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. യൂണിയന്‍ നേതാവെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തതാണ് സി നാരായണനെ മാനേജ്‌മെന്റിന്‍െ നോട്ടപ്പുള്ളിയാക്കിയത്.

KUWJ Mathrubhumi2

ന്യൂസ് എഡിറ്ററോട് കയര്‍ത്തു സംസാരിച്ചു എന്നതിന്റെ പേരിലാണ് ഇപ്പോള്‍ സി നാരായണനെ മാനേജ്‌മെന്റ് വിചാരണ നടത്തി പുറത്താക്കിയിരിയ്ക്കുന്നത്. ഇതിന് പിന്നിലെ ചേതോവികാരം വേജ്‌ബോര്‍ഡ് സമരകാലത്തെ കര്‍ശനനിലപാടുകള്‍ തന്നെ ആണെന്നാണ് സി നാരായണന്‍ പറയുന്നത്.

വിവിധ പത്ര-മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തക യൂണിന്‍ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനും പ്രസിഡന്റ് പ്രേംനാഥും മാര്‍ച്ചിന് നേതൃത്വം നല്‍കി. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകന് വേണ്ടിയുള്ള സമരത്തില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയനെ പ്രതിനിധീകരിച്ച് മാത്രം ആരും പങ്കെടുത്തില്ല.

English summary
KUWJ protest in front of Mathrubhumi head office Kozhikkode against allegedly terminating senior journalist C Narayanan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X