Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസിന് എൻസിപിയിലേക്ക് വരാം; ക്ഷണിച്ച് പി സി ചാക്കോ

തിരുവനന്തപുരം; കെ വി തോമസിനെ എൻ സി പിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. സെമിനാറിൽ പങ്കെടുക്കുന്നതിന് നടപടി സ്വീകരിക്കാനൊരുങ്ങുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും ചാക്കോ പറഞ്ഞു.

കെ വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്. കോൺഗ്രസിന്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാന്റ് എല്സാ കാര്യങ്ങളും അംഗീകരിക്കുകയാണെന്നും പി സി ചാക്കോ പറഞ്ഞു.
കെവി .തോമസിനെ പോലുള്ളവർക്ക് വരാൻ പറ്റുന്ന പാർട്ടിയാണ് എൻ സി പിയെന്നും അദ്ദേഹം പറഞ്ഞു.

pc-chacko-1581500448-1615366670-161615

അതിനിടെ കെ വി തോമസിനെ നേരത്തേ പിന്തുണ പി ജെ കുര്യൻ നിലപാട് തിരുത്തി.ഹൈക്കമാന്റ് തോമസിനെ വിലക്കിയ കാര്യം തനിക്ക് അറിയില്ലെന്നും ഹൈക്കമാന്റ് വിലക്ക് ലംഘിച്ചത് ശരിയായ നടപടിയ്ലെന്നും പിജെ കുര്യൻ പറഞ്ഞു.പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടത്.

പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. താക്കീതോ സസ്പെപെൻഷനോ വേണമെന്ന നിർദ്ദേശവും ഉണ്ട്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം.

Recommended Video

cmsvideo
    പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍

    ദേശീയ നേതൃത്വം എന്തു തീരുമാനം സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. കേരളത്തിൽ പ്രവർത്തകരുടെ വികാരം മാനിക്കാൻ ബാധ്യതപ്പെട്ടവരാണ് നേതാക്കൾ. പാർട്ടിയെ ഒറ്റുകൊടുത്ത വ്യക്തിയായി മാത്രമേ ഇപ്പോൾ കെവി തോമസിനെ കാണാൻ സാധിക്കുകയുളളൂവെന്നും സുധാകരൻ പറഞ്ഞിരുന്നു. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയെന്ന അജണ്ടയാണ് കെ സുധാകരൻ നടപ്പാക്കുന്നതെന്നായിരുന്നു കെ വി തോമസ് ആരോപിച്ചത്.എന്ത് നടപടി അധ്യക്ഷ സ്വീകരിച്ചാലും താൻ കോൺഗ്രസുകാരനായി തന്നെ തുടരും. തന്നോട് പാർട്ടിയിൽ ചേരാൻ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു. അതേസമയം പാർട്ടിയിൽ നിന്നും തോമസിനെ പുറത്താക്കിയാൽ അദ്ദേഹത്തെ സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+