കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്കെതിരെ എസ്ഐ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല പ്രചരണം നടത്തിയതായി യുവതി, വനിതാസെല്‍ യുവതിയുടെ മൊഴിയെടുത്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലൈവ് വീഡിയോ വിവാദം; സ്റ്റേഷനിലെ രേഖകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവം എസ്ഐ ക്കെതിരെ യുവതി മൊഴി നല്‍കി.യുവാവിന്റെ ലൈവ് വീഡിയൊവിവാദത്തോടനുബന്ധിച്ച് വാട്ട്‌സ് ആപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങള്‍ വഴിയും പൂക്കോട്ടുംപാടം എസ് ഐ അമൃതരംഗന്‍ പ്രചരിപ്പിച്ച സ്റ്റേഷന്‍ രേഖകളില്‍ കരുളായി സ്വദേശിനിയായ ഒരു യുവതിയുടെ പേരും വിലാസവും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് യുവതി മുഖ്യമന്ത്രി, ഡിജിപി, വനിതാകമ്മിഷന്‍, യുവജന കമ്മിഷന്‍ തുടങ്ങിയവര്‍ക്കും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിലമ്പൂര്‍ വനിതാസെല്‍ യുവതിയുടെ മൊഴി എടുത്തത്.

മലപ്പുറം താനൂരില്‍ ആര്‍എസ്എസ് അതിക്രമം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ദേഹത്ത് കാവി പെയിന്റൊഴിച്ചു
യുവതി തന്റെ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായാണ് മൊഴി. തന്റെ പേരും വിലാസവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് മൂലം തനിക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യുവതി പറയുന്നു. എസ് ഐ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ഉള്‍പ്പടെ താക്കീത് നല്കിയിരുന്നെങ്കിലും എസ് ഐ അത് വക വച്ചിരുന്നില്ല. തന്റെ ഔദ്യോഗിക നമ്പറില്‍ നിന്നാണ് വിവരങ്ങള്‍ പ്രചരിപ്പിച്ചത് എന്നത് ഗുരുതര കൃത്യ വിലോപമായാണ് കണക്കാക്കുന്നത്.

police

പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷന്‍.

എസ് ഐ തന്റെ ഔദ്യോഗിക നമ്പറില്‍ നിന്നും അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.തനിക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ പ്രതികാരബുദ്ധ്യാ പെരുമാറുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ഉള്‍പ്പടെ ആരോപണം. ഇത്തരം പെരുമാറ്റത്തിനെതിരെ വേങ്ങാപ്പരത ഹോട്ടല്‍ ഉടമ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. കഴിഞ്ഞയിടെ കഞ്ചാവ് പരിശോധന എന്ന് പറഞ്ഞ് ലോട്ടറി വില്പ്പനക്കാരിയായ വ്യദ്ധയെ അപമാനിച്ച സംഭവം ഉള്‍പ്പടെ നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ട്. എസ് ഐ ക്കെതിരെ വകുപ്പു തല നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

English summary
Lady gave complaint against SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X