മൂന്ന് പൈതങ്ങളെ വിട്ട് അമ്മ കാമുകന്റെ കൈ പിടിച്ചു; തള്ളിമാറ്റി ഇറങ്ങിപ്പോയി, കണ്ണു നിറയ്ക്കുന്ന രംഗം

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കാസര്‍കോട്: നൊന്തുപെറ്റ മക്കളെ പോലും തള്ളി കാമുകന്റെ കൈപിടിച്ച് ഇറങ്ങിപ്പോകുന്ന അമ്മമാര്‍. ഇവര്‍ നാടിന് ശാപമാണെന്ന് കൂടി നിന്നവരെല്ലാം പറഞ്ഞു. കാമം തലയ്ക്ക് പിടിച്ച ഇത്തരം യുവതികളെ കുറിച്ച് പിന്നെ നാട്ടുകാര്‍ എന്ത് പറയാന്‍.

അച്ഛന്‍ നേരത്തെ നഷ്ടപ്പെട്ട മൂന്ന് മക്കള്‍. തണലായി നില്‍ക്കേണ്ട അമ്മ. ഈ അവസരത്തില്‍ സമാധാന വാക്കുകളുമായി കൂടെയുണ്ടാവുമെന്ന് കരുതിയ അമ്മയാണ് കാമുകനോടൊപ്പം പോയത്. കാസര്‍കോടായിരുന്നു കരളലയിപ്പിക്കുന്ന രംഗങ്ങള്‍.

കാമുകനെ മതി

മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് കാഞ്ഞങ്ങാട്ടെ ശ്രീജ എന്ന യുവതി കാമുകന്റെ കൈ പിടിച്ചത്. നീതി പീഠവും നിയമ പാലകരുമെല്ലാം നിസ്സഹായരായി നോക്കി നിന്നു. മക്കളെ വേണ്ടെന്നും കാമുകനെ മതിയെന്നും യുവതി കോടതിയില്‍ പറഞ്ഞു.

അമ്മേ എന്നു വിളിച്ചു കരഞ്ഞു

കുട്ടികള്‍ മൂന്ന് പേരും അമ്മേ എന്നു വിളിച്ചു വാവിട്ട് കരഞ്ഞെങ്കിലും ആ കരച്ചിലുകള്‍ കേള്‍ക്കാന്‍ ശ്രീജയ്ക്ക് കാതുണ്ടായിരുന്നില്ല. പിറകെ ഓടിവന്ന മക്കളെ തള്ളിമാറ്റി യുവതി കാമുകനൊപ്പം പോവുകയായിരുന്നു.

ഒരാഴ്ചയിലധികമായി കാണാനില്ല

മടിക്കൈ കുണ്ടറ സ്വദേശിയായ ബാനം കോട്ടപ്പാറക്കാരനായ യുവാവിനൊപ്പമാണ് ശ്രീജ കോടതിയുടെ പടിയിറങ്ങിയത്. ഒരാഴ്ചയിലധികമായി ശ്രീജയെ കാണാനില്ലായിരുന്നു. പിന്നീടാണ് ഒരു യുവാവിനൊപ്പമുണ്ടെന്ന വിവരം ലഭിച്ചത്.

വയറുവേദയുണ്ടെന്ന് പറഞ്ഞ്

വയറുവേദയുണ്ടെന്ന് പറഞ്ഞാണ് ശ്രീജ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കെന്ന് അറിയിച്ച് വീട് വിട്ടത്. പിന്നീട് തിരിച്ചുവന്നില്ല. കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷിക്കാത്ത ഇടമില്ല

ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും ശ്രീജയെ കണ്ടെത്താന്‍ സാധിച്ചില്ല. എന്തെങ്കിലും അപായം സംഭവിച്ചോ എന്ന ആശങ്കയായിരുന്നു വീട്ടുകാര്‍ക്ക്. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. യുവതി ഇത്തരത്തില്‍ പോകുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നേ ഇല്ല.

യുവതി ഒരു യുവാവിനൊപ്പം

തിരച്ചില്‍ ഊര്‍ജിതമാക്കിയപ്പോഴാണ് യുവതി ഒരു യുവാവിനൊപ്പമുണ്ടെന്ന വിവരം ലഭിച്ചത്. പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയോട് കാര്യം ആരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞതാണ് ആശ്ചര്യകരം.

മക്കളെ കൂടെ കൂട്ടാന്‍ താല്‍പര്യമില്ല

മക്കളെ കൂടെ കൂട്ടാന്‍ താല്‍പര്യമില്ലെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. യുവാവിനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞു. ഇതോടെ കോടതിക്കും പോലീസിനും വിഷയത്തില്‍ ഇടപെടുന്നതില്‍ പരിധിയായി. യുവതിയുടെ താല്‍പര്യം അനുസരിച്ച് കോടതി ഉത്തരവിട്ടു. യുവതി കാമുകനൊപ്പം പോവുകയും ചെയ്തു.

English summary
Mother of three Go With Boy friend in Court in Kasarakod
Please Wait while comments are loading...