കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ; ഉപകരണങ്ങളുൾപ്പടെ കവരത്തിയിലേക്ക്
കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ; ഉപകരണങ്ങളുൾപ്പടെ കവരത്തിയിലേക്ക്
കൊച്ചി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണ പരിഷ്കാരങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിൽ ഇപ്പോൾ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പും അടച്ചുപൂട്ടാൻ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണകൂടം. ഓഫീസിലെ ജീവനക്കാരോട് കവരത്തിയിലേക്ക് മടങ്ങാനാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. ഒരാഴ്ചയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയവും.

ഓഫീസിലെ ഉപകരണങ്ങളും ദ്വീപിലേക്ക് മാറ്റാൻ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വീപിൽ നിന്നും നാട്ടിലെത്തി പഠനം നടത്തിയിരുന്ന വിദ്യാർഥികൾക്ക് ഏറെ സഹായകരമായിരുന്ന ഓഫീസാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
ഉന്നത വിദ്യാഭ്യാസത്തിനായി പ്രധാനമായും കേരളത്തെയും മംഗളൂരുവിനെയുമാണ് ലക്ഷദ്വീപ് നിവാസികൾ ഏറെ ആശ്രയിക്കുന്നത്. ഇതിൽ തന്നെ നിരവധി കുട്ടികളാണ് പ്രെഫഷണൽ കോഴ്സുകളടക്കം പഠിക്കുവാൻ കേരളം തിരഞ്ഞെടുക്കുന്നത്. ഇവരുടെ പ്രശ്നങ്ങൾ പരിഹരാക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. അഡ്മിനിസ്ട്രേഷന്റെ ഈ നടപടിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ അറിയിച്ചു.
ബെഡ് റൂമിലെ ചൂടന്‍ ചിത്രങ്ങളുമായി സൃഷ്ടി ദാംഗെ; പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്












Click it and Unblock the Notifications