• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പാവപ്പെട്ട കലാകാരനെകൊണ്ട് മാപ്പ് പറയിപ്പിച്ച ഫാൻസുകാർ എന്തുനേടി, ലാലേട്ടന്റെ മൗനം ഭയപ്പെടുത്തുന്നു'

Google Oneindia Malayalam News

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ നടന്‍ മോഹന്‍ലാലിനെ അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫ്‌ളവേഴ്‌സ് ചാനല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിവാദത്തിനിടയാക്കിയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോബിയും ക്ഷമോ ചോദിച്ച് വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിനറെ വിമർശനം..

എന്താണ് നേടിയത്

എന്താണ് നേടിയത്

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്....ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്...

അഴിഞ്ഞാട്ടം ഉണ്ടായതാണ്

അഴിഞ്ഞാട്ടം ഉണ്ടായതാണ്

കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്...ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോ?...

ലാലേട്ടന്റെ മഹാമൗനം

ലാലേട്ടന്റെ മഹാമൗനം

ഒരു നടന്‍ എന്ന നിലക്ക് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാന്‍സുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തും.

മാപ്പ് പറഞ്ഞ് ചാനല്‍

മാപ്പ് പറഞ്ഞ് ചാനല്‍

സംഭവത്തില്‍ മാപ്പ് പറഞ്ഞ് ചാനലായിരുന്നു അദ്യം രംഗത്തെത്തിയത്. അദ്ദേഹത്തെ മനപ്പൂര്‍വ്വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നും ചാനല്‍ പുറത്തുവിട്ട പ്രസ്താവയില്‍ പറയുന്നു. സ്റ്റാര്‍ മാജിക് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ച് വിരിച്ച് ലാലേട്ടന്‍ എന്ന സിനിമാ ഗാനത്തിന് പകരം നെഞ്ച് വിരിച്ച് ലാലപ്പന്‍ എന്ന രീതിയില്‍ പാരഡി ഉപയോഗിച്ചത്. എന്നാല് ഇതിനെതിരെ ഫാന്‍സുകാര്‍ രംഗത്തെത്തുകയായിരുന്നു.

വലിയ ആരാധകര്‍

വലിയ ആരാധകര്‍

അടുത്തിടെ ഇറങ്ങിയ സ്റ്റാര്‍ മാജിക് എപ്പിസോഡില്‍ മോഹന്‍ലാല്‍ സാറിന്റെ പേര് പരാമര്‍ശിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. സ്‌കിറ്റില്‍ പറഞ്ഞ ഡയലോഗുകള്‍ മോഹന്‍ലാല്‍ സാറിന്റെ പ്രിയപ്പെട്ട ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞങ്ങള്‍ മനസ്സിലാക്കി.മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനയയുടേയും ലിയ ആരാധകരാണ് ഫ്ളവേഴ്സ് ടിവി.

 അബദ്ധത്തില്‍ സംഭവിച്ചത്

അബദ്ധത്തില്‍ സംഭവിച്ചത്

മാപ്പ് ചോദിക്കുന്നു അബദ്ധത്തില്‍ സംഭവിച്ച പിഴവിന് എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു, ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം നേരത്തേ ആദിവാസി വിഭാഗത്തിനെ ആദിവാസി സമൂഹത്തിനെ അപമാനിച്ച സംഭവത്തില്‍ നേരത്തേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടും അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്തെ ചാനല്‍ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

മാപ്പ് പറഞ്ഞ് ജോബിയും

മാപ്പ് പറഞ്ഞ് ജോബിയും

ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജോബിയും മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ദയവായി ക്ഷമിക്കണം ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എല്ലാവരേയും ന്തോഷിപ്പിക്കുകയെന്നാണല്ലോ ഒരു കലാകാരന്റെ ഉത്തരവാദിത്തം. അത് വേദനയുണ്ടാക്കുന്നത് ആയിപോയതില്‍ ഞാനും ഒരുപാട് വിഷമിപ്പിക്കുന്നു. ദയവായി ക്ഷമിക്കണം, ഈ ചെറിയ കലാകാരന് പറ്റിയ അബദ്ധമായി ഇതിനെ കാണണേ, ജോബി വീഡിയോയില്‍ പറഞ്ഞു.

cmsvideo
  Drishyam 2 movie shoot To Start From August | Oneindia Malayalam
  English summary
  Lalappan Reference issue; Actor Harish Peradi criticizes Mohanlal Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion