കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ 53 കാരിയെ ആക്രമിച്ച മുഖ്യപ്രതി പിടിയില്‍.. പിടിയിലായത് ഹിന്ദുപരിഷത്തിന്‍റെ നേതാവ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ കൊച്ചുമകന്‍റെ ചോറൂണിനെത്തിയ 53 കാരിയായ ലളിത രവിയെ തടഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം , സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സൂരജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

vn-1541491190-1541593

അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്‍റെ നേതാവ് കൂടിയായ സൂരജിനെ ഇന്ന് രാവിലെയാണ് വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് നാല് പേര്‍ കൂടി പിടിയില്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

ശബരിമലയില്‍ കൊച്ചുമകന്‍റെ ചോറൂണിന് വേണ്ടിയായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ ലളിതാ രവിയും കുടുംബവും ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ അന്‍പത് വയസില്‍ താഴെയുള്ള സ്ത്രീയാണെന്ന് തെറ്റിധരിച്ച് അക്രമിക്കൂട്ടം ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പോലീസ് വലയത്തില്‍ മുന്നോട്ട് പോകുന്നതിനിടെ പ്രതിഷേധക്കാര്‍ ലളിതയ്ക്ക് ചുറ്റും വളഞ്ഞു.ചിലര്‍ ലളിതയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.കൂട്ടത്തിലൊരാള്‍ ''അടിച്ച് കൊല്ലെടാ അവളെ'' എന്ന് കൊലവിളി മുഴക്കുകകയും ചെയ്തിരുന്നു.കൂട്ടത്തില്‍ ഉണ്ടായിരുന്ന രാധ എന്ന സ്ത്രീയുടെ കാലിന് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പോലീസ് കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

English summary
lalitha ravi attack case one arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X