കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയിടങ്ങൾ നികത്തുന്നതിന് ഇനി നിയന്ത്രണമില്ല; നിലം നികത്തൽ സംബന്ധിച്ച സർക്കുലർ റദ്ദാക്കി!

  • By Akshay
Google Oneindia Malayalam News

കൊച്ചി: കൃഷിയിടങ്ങള്‍ നികത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ റവന്യു സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. വീടിനായി വേണ്ടി മാത്രമുള്ള നികത്തലേ ക്രമപ്പെടുത്തൂ എന്നായിരുന്നു റവന്യൂ സര്‍ക്കുലര്‍. 2016ല്‍ ആണ് റവന്യുവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്. ഇത് സംബന്ധിച്ച അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവിന് പിന്നാലെ കൃഷിയിടങ്ങള്‍ നികുത്തുന്നതിനുള്ള നിയന്ത്രണം ഇല്ലാതാകും. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തണ്ണീര്‍ത്തടമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ യാതൊരു അനുമതിയോ പെര്‍മിറ്റോ എന്‍ഒസിയോ ന്ല്‍കാന്‍ പാടുള്ളതല്ലെന്നായിരുന്നു സർക്കുലർ. അങ്ങനെ അനുമതി നല്‍കിയാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 14-ാം വകുപ്പിന്റെ ലംഘനമായി കരുതുമെന്നുമായിരുന്നു സർക്കുലർ.

High Court

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും വിജിലൻസ് കേസിനും ശുപാർശ ചെയ്യുന്നതുമാണെന്നും കൂടാതെ നഷ്ടപരിഹാരത്തിന് വ്യക്തിപരമായി കേസെടുക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ട് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് റവന്യൂ രേഖകളില്‍ നിലം എന്ന രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ വീട് നിര്‍മ്മിക്കന്നതിന് പെര്‍മ്മിറ്റ് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമയാതിന്റെ അടിസ്ഥാനത്തിലായിരുന്നു 2016ലെ നിലം നികത്തല്‍ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയത്.

English summary
Land filling circular revoked by High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X