മദ്യരാജാവിന് ഭൂമി ദാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോടികളുടെ ബാധ്യതയുണ്ടാക്കി രാജ്യം വിട്ട മദ്യരാജാവ് വിജയ്മല്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയതായി രേഖകള്‍.കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് മല്യയുടെ ഉടമസ്ഥതയിലുളള യു.ബി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്.
സെന്റിനു 70,000 തോതില്‍ 14 കോടി രൂപയുടെ ഇടപാടാണ് നടത്തിയിരിക്കുന്നതെന്നാണ് രേഖയില്‍ പറയുന്നത്. സെന്റിനു മൂന്നു ലക്ഷം രൂപവരെയുളള ഭൂമിയാണ് വളരെ ചുരുങ്ങിയ വിലയ്ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മല്യയ്ക്ക് വ്യവസായിക ആവശ്യത്തിനായാണ് ഭൂമിനല്‍കിയതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.പുതുശ്ശേരി വെസ്റ്റിലെ ഭൂമിയാണ് സര്‍ക്കാര്‍ പതിച്ചു നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ മദ്യനിരോധനം തങ്ങളുടെ നയമാണെന്നു വ്യക്തമാക്കുമ്പോള്‍ മദ്യക്കമ്പനികകളെ സംസ്ഥാനത്തേക്കു ക്ഷണിച്ചുവരുത്തുന്നതെന്തിനാണെന്ന ആരോപണവും ശകതമായിട്ടുണ്ട്.ഭൂമി പതിച്ചു നല്‍കിയതു വഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനു ഉത്തരവിടുമെന്ന് ജില്ലാ കളക്ടര്‍ മേരിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications