Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ്ജിന്‍റെ പ്രൈവറ്റ് സെക്രട്ടറി ഭൂമിതട്ടിയെന്ന് ആരോപണം

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം. ജോര്‍ജ്ജിന്റെ സെക്രട്ടറി ജോര്‍ജ്ജ് തോമസിനെതിരെയാണ് ആരോപണം. തിരുവനന്തപുരം ആറ്റിപ്ര സ്വദേശി മണിലാല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ഭൂമി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാമെന്ന് പറഞ്ഞ് 2.14 ഏക്കര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.

ഭൂമി വില്‍ക്കുന്നതിന് സഹായിക്കാനെന്ന് പറഞ്ഞ് 16 ലക്ഷം രൂപയും പിസിയുടെ സെക്രട്ടറി തട്ടിയെടുത്തായാണ് ആരോപണം. ഭൂമി വില്‍പ്പനയ്ക്ക് വേണ്ടി നൂറു രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പുവയ്പ്പിച്ചു. പിന്നീട് പത്രത്തില്‍ താന്‍ രണ്ട് കോടി രൂപ വാങ്ങിയെന്ന് എഴുതി ചേര്‍ക്കുകയും തനിയ്‌ക്കെതിരെ വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിയ്ക്കുകയുമാണ് തോമസ് ജോര്‍ജ്ജെന്ന് മണിലാല്‍ പറയുന്നു.

Crime

സൗഹൃദം നടിച്ചെത്തിയ തോമസ് ജോര്‍ജ്ജ് സെന്റിന് മൂന്നേ മുക്കാല്‍ ലക്ഷം എന്ന നിരക്കില്‍ ഭൂമി വിറ്റു നല്‍കാമെനന് അറിയിച്ചു. പിസിയുടെ ചില അടുപ്പക്കാരെക്കൊണ്ട് ഭൂമി വാങ്ങിപ്പിയ്ക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയരുന്നു.

അവര്‍ക്ക് വിശ്വാസം വരുന്നതിന് വേണ്ടി രണ്ടരക്കോടി അഡ്വാന്‍സ് കൈപ്പറ്റിയെന്ന് എഴുതി നല്‍കാനും ആവശ്യപ്പെട്ടു. വ്യാജ കരാര്‍ എഴുതിയ ഇയാള്‍ പൊലീസിന്റെ സഹായത്തോടെ തന്റെ ഭൂമിയില്‍ അതിക്രമിച്ച് കയറിയെന്നും പരാതിക്കാരന്‍. എന്നാല്‍ തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ പിസി ജോര്‍ജ്ജിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+