സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല?; കരയിൽ ഉണ്ടാവാൻ സാധ്യത വളരെകുറവെന്ന് കർണാടക റവന്യൂ മന്ത്രി
ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ റോഡിൽ തുടർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ. റോഡിലേക്ക് വീണ 90 ശതമാനം മണ്ണുനീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്ന് കർണാടക റവന്യൂ മന്ത്രി വ്യക്തമാക്കി. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളും.
ജി പി എസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യൂ മന്ത്രി പറഞ്ഞു. എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദഗ്ധർ പരിശോധന നടത്തും.

ഇനിയും കുഴിച്ച് പരിശോധന നടത്താന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക അതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നല്‍കാന്‍ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അർജുന്റെ തിരച്ചിലിനായി കരസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശം ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ചാവും മണ്ണ് നീക്കൽ.












Click it and Unblock the Notifications