കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു സി സി). പാര്‍വതി, പത്മപ്രിയ, സയനോര, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ഡബ്ല്യു സി സി മുന്നോട്ടുവയ്ക്കുന്നത്.

ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നേടാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യു സി സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടിക്കുണ്ടായത് പോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡബ്ല്യു സി സി പറഞ്ഞു. അതേസമയം സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഡബ്ല്യു സി സി അംഗങ്ങള്‍ പങ്കുവച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അത് നിയമപരമായ അവകാശമാണെന്നും സതീദേവി ചൂണ്ടിക്കാട്ടി.

ദിലീപിന്റെ ആ ഖത്തര്‍ യാത്ര എന്തിന്? വിഐപിയ്ക്കും നടിയോട് വ്യക്തിവിരോധമെന്ന് അന്വേഷണ സംഘംദിലീപിന്റെ ആ ഖത്തര്‍ യാത്ര എന്തിന്? വിഐപിയ്ക്കും നടിയോട് വ്യക്തിവിരോധമെന്ന് അന്വേഷണ സംഘം

1

പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്നും സതീദേവി പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണെന്നും സതീദേവി പറഞ്ഞു. തുല്യ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷന്‍ അല്ല കമ്മറ്റി ആണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നുമായിരുന്നു സതീദേവിയുടെ പ്രതികരണം.

2

അതേസമയം കമ്മീഷന്‍ അല്ല, കമ്മിറ്റിയാണെന്നത് തങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും ഡബ്ല്യു സി സി അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ നീതി തേടിയുള്ള പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ള്യൂ സി സി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്. നേരത്തെ അതിജീവിച്ച നടിക്കൊപ്പം നിന്നുകൊണ്ട് കേസില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ള്യൂ സി സി ആവശ്യപ്പെട്ടിരുന്നു.

3

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. ഡബ്ല്യു സി സി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയായിരുന്നു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ തന്നെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

4

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെൡപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപിന് കുരുക്ക് മുറുകുകയാണ്. ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി ഐ പിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദിലീപിന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ വി.ഐ.പിയും ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
അയ്യോ ഞാൻ VIP യോ ? ദേ പുട്ടില്‍ എത്ര തരം പുട്ടുണ്ടെന്ന് ചോദിച്ചാല്‍ പറയാം,

English summary
The Women in Cinema Collective (WCC), a group of women activists in Malayalam cinema, met P Sathi Devi, chairperson of the Women's Commission, in the wake of the latest revelation in the case of the attack on the actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X