കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗ മാത്രമല്ല, പല വിദേശികളും? ഏജന്റും ഉണ്ട്; മാനഭംഗശ്രമം, കൊലപാതകം, ലൈംഗിക തൊഴിലാളി... സത്യം എന്ത്?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലിഗയുടെ കൊലപാതകം, സത്യം എന്ത്?? | Oneindia Malayalam

തിരുവനനന്തപുരം: ലാത്വിയന്‍ സ്വദേശിയ ലിഗയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് എന്ന് അവസാനം ആകും എന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും ഒരു തീര്‍പ്പും പറയാനില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പലതും പരസ്പര വിരുദ്ധങ്ങളും ആണ്. അധികം ആളുകള്‍ എത്താത്ത ചെന്തലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ ലിഗ എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യത്തില്‍ പോലീസിന് മുന്നില്‍ സാധ്യതകള്‍ പലതാണ് തുറന്ന് കിടക്കുന്നത്.

ഒറ്റയ്ക്ക് എന്തായാലും ലിഗ അവിടെ എത്തുകയില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ലഹരി സംഘങ്ങളുടെ കൂത്തരങ്ങായിരുന്ന ഒഴിഞ്ഞ പ്രദേശത്ത് ആരുടെ സഹായത്തോടെയാണ് ലിഗ എത്തിയത്? റോഡ് മാര്‍ഗ്ഗം ആയിരുന്നോ അതോ കായല്‍ വഴി ആയിരുന്നോ?

ചെന്തലിക്കരിയിലെ കണ്ടല്‍ക്കാട് ഭാഗത്തേക്ക് വിദേശികള്‍ ഇടയ്ക്കിടെ വരാറുണ്ട് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. പ്രദേശത്തെ കടത്തുതോണിക്കാരന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് അവര്‍ ഇവിടെ എത്താറുള്ളത്.

ലഹരി സംഘങ്ങള്‍ മാത്രമല്ല

ലഹരി സംഘങ്ങള്‍ മാത്രമല്ല

ലിഗയുടെ മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ കണ്ടല്‍ക്കാട് പ്രദേശത്ത് ലഹരി സംഘങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാണ് പോലീസിന് കിട്ടിയ വിവരം. എന്നാല്‍ ഇവിടേക്ക് വിദേശ വിനോദ സഞ്ചാരികളും ഇടയ്ക്ക് എത്താറുണ്ടത്രെ. അവര്‍ എന്തിനാണ് ഈ മേഖലയിലേക്ക് വരുന്നത് എന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ലഹരി മരുന്നുകള്‍ തേടിയാണോ എത്തുന്നത് എന്ന കാര്യത്തിലും സംശയങ്ങള്‍ ബാക്കിയാണ്.

തോണി കയറി

തോണി കയറി

കോവളത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളാണ് ചെന്തലക്കരിയിലേക്കും വരാറുള്ളത് എന്നാണ് പ്രദേശത്തെ കടത്തുതോണിക്കാരന്‍ പറയുന്നത്. തോണിയിലാണത്രെ അവരെ ഇവിടെ എത്തിക്കാറുള്ളത്. ഇതിന് മാത്രം പ്രത്യേകം ഏജന്റ് ഉണ്ടെന്നും തോണിക്കാരന്‍ പറഞ്ഞിട്ടുണ്ട്. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.

അസ്വാഭാവികത

അസ്വാഭാവികത

ലിഗ എത്തിയത് ഒറ്റയ്ക്കായാലും ആരുടേയെങ്കിലും സഹായത്തോടെ ആണെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ലഹരി സംഘങ്ങളില്‍ പെട്ടവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരായിരിക്കാം മരണത്തിന് പിന്നില്‍ എന്ന രീതിയില്‍ മാധ്യമ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

മാനഭംഗ ശ്രമം

മാനഭംഗ ശ്രമം

മാനഭംഗ ശ്രമത്തിനിടെ ആയിരിക്കാം ലിഗ കൊല്ലപ്പെട്ടത് എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. ലിഗയുടെ കഴുത്തിലെ ക്ഷതങ്ങളും മറ്റുമാണ് ഇത്തരം ഒരു സംശയത്തിലേക്ക് വഴിവക്കുന്നത്. തല അറ്റ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ലൈംഗിക പീഡനം നടന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല.

പുരുഷ ലൈംഗിക തൊഴിലാളി

പുരുഷ ലൈംഗിക തൊഴിലാളി

കോവളം ബീച്ചില്‍ വച്ച് ലിഗയോടൊപ്പം സംസാരിച്ച് നിന്ന ഒരു പുരുഷ ലൈംഗിക തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നാല്‍പതുകാരനായ ഇയാളെ കോട്ടയത്ത് വച്ചാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 14 ന് ആയിരുന്നു ഇയാള്‍ ലിഗയെ ബീച്ചില്‍ വച്ച് കണ്ടത് എന്നാണ് റിപ്പോര്‍ട്ട്.

ലഹരി നിറച്ച സിഗററ്റ്

ലഹരി നിറച്ച സിഗററ്റ്

ലിഗ സിഗററ്റ് വലിക്കുമായിരുന്നു എന്ന കാര്യം നേരത്തെ വ്യക്തമായതാണ്. ലിഗയുടെ മൃതദേഹത്തിനരികില്‍ നിന്ന് സിഗററ്റ് പാക്കറ്റും ലഭിച്ചിരുന്നു. കോവളത്ത് വച്ച് കണ്ട പുരുഷ ലൈംഗിക തൊഴിലാളി ലിഗയ്ക്ക് ലഹരി നിറച്ച് സിഗററ്റ് നല്‍കി എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചതായും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അതിന് ശേഷം ലിഗയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പറഞ്ഞതത്രെ.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തു എന്ന് പറയുന്ന ആള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിനോദ സഞ്ചാരികളെ ഇയാള്‍ മുമ്പും ആക്രമിച്ചിട്ടുണ്ടത്രെ. എന്നാല്‍ ഈ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

പല മാധ്യമങ്ങള്‍, പല വാര്‍ത്തകള്‍

പല മാധ്യമങ്ങള്‍, പല വാര്‍ത്തകള്‍

ലിഗയുടെ മരണം സംബന്ധിച്ച് പല മാധ്യമങ്ങളില്‍ പല വാര്‍ത്തകള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കു ന്നത്. പ്രദേശത്തെ ലഹരി സംഘങ്ങളായിരിക്കാം ലിഗയുടെ മരണത്തിന് പിന്നില്‍ എന്ന രീതിയില്‍ മനോരമ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി പോലീസ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ലിഗയുടെ ദുരൂഹമരണത്തിൽ വൻ ട്വിസ്റ്റ്.. കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.. മരിച്ചത് ശ്വാസം മുട്ടി?ലിഗയുടെ ദുരൂഹമരണത്തിൽ വൻ ട്വിസ്റ്റ്.. കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.. മരിച്ചത് ശ്വാസം മുട്ടി?

സംഘപരിവാറിന്‍റെ റേപ്പ് ടെററിസം... കോടതികൾ അതിന് ചൂട്ടുപിടിക്കരുത്- #IamNOTjustAnumber രശ്മി രാധ

English summary
Latvian citizen Liga's death: Contradictory reports spreading on Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X