ലോ അക്കാദമി സമരത്തിന്റെ രൂപവും ഭാവവും മാറുമോ? വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കെ മുരളീധരനും!
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണം, അക്കാദമിയുടെ പത്തേക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് കേസെടുത്ത് സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റ
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് രാഷ്ട്രീയ പിന്തുണ ഏറുന്നു. വിദ്യാര്‍ഥി സമരം 23ാം ദിവസം പിന്നിട്ടതോടെ കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മുരളീധരനും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഇന്നു മുതല്‍ (വ്യാഴാഴ്ച) കെ മുരളീധരനും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ പത്ത് മണി മുതലാണ് മുരളീധരന് നിരാഹാരം ആരംഭിച്ചത്.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണം, അക്കാദമിയുടെ പത്തേക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് കേസെടുത്ത് സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയാച്ചാണ് മുരളീധരന്റെ നിരാഹാര സമരം.

മുരളീധരനു പകരം രാജേഷ്
വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എട്ടു ദി വസമായി നിരാഹാരം നടത്തി വരികയായിരുന്ന ബിജെപി നേതാവ് കെ മുരളീധരന്റെ ആരോഗ്യ നില വഷളായതിനെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന് വിവി രാജേഷ് നിരാഹാരം തുടരുകയാണ്.

പിന്മാറാതെ മറ്റ് സംഘടനകള്‍
ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത് വരികയായിരുന്ന എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്മാറിയെങ്കിലും മറ്റ് സംഘടനകള്‍ സമരം തുടരുകയാണ്. ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കണം എന്ന വ്യവസ്ഥ അംഗീകരിച്ചതോടെയാണ് എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്മാറിയത്. എസ്എഫ്ഐയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അംഗീകരിച്ചത്. എന്നാല്‍ ലക്ഷ്മി നായരുടെ രാജി വയ്ക്കാതെ പിന്മാറില്ലെന്നാണ് മറ്റ് സംഘടനകളുടെ നിലപാട്

പിന്മാറ്റത്തിനില്ല
ലോ അക്കാദമി ഹോസ്റ്റലിലെ പെണ്‍കുട്ടികളും സമരം തുടരുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെയാണ് വിദ്യാര്‍ഥിനികളുടെ സമരം. ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ പിന്മാറില്ലെന്നാണ് വിദ്യാര്‍ഥിനികളും പറയുന്നത്. സമരത്തില്‍ നിന്ന് പിന്മാറിയ എസ്എഫ്ഐ നിലപാട് വിദ്യാര്‍ഥിനികള്‍ തള്ളിയിട്ടുണ്ട്.

കനത്ത സുരക്ഷ
വ്യാഴാഴ്ച മുതല്‍ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ക്ലാസ് ആരംഭിക്കാനായികരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല.

പോലീസ് സന്നാഹം
സമരം അവസാനിപ്പിച്ച എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ലോ അക്കാദമി ക്യാംപസിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ക്ലാസിനെത്തുമെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

വെള്ളിയാഴ്ച കെഎസ് യു പഠിപ്പിപ്പ് മുടക്ക്
ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്റിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്നാരോപിച്ച് എബിവിപി വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തും. വെള്ളിയാഴ്ച പഠിപ്പ് മുടക്കാന്‍ കെഎസ് യു തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ നേതാക്കള്‍
അതേസമയം കൂടുതല്‍ നേതാക്കള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ പ്രശ്നത്തില്‍ ഒരു സമവായം ഉണ്ടാകുമെന്നുതന്നെയാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ.

മാനേജ്മെന്റിന് പിന്തുണ
സമരത്തില്‍ നിന്ന് എസ്എഫ്ഐ പിന്മാറിയതില് ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരും എസ്എഫ്ഐയും മാനേജ്മെന്റിനെ പിന്തുണയ്ക്കുകയാണെന്നാണ് ആരോപണം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications