Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോ അക്കാദമി ഭൂമി പിടിച്ചെടുക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ?ഭൂമി ഏറ്റെടുക്കണമെന്ന് റവന്യൂ സെക്രട്ടറി

സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കും ഹോട്ടലും പിടിച്ചെടുക്കണമെന്നും റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ ഭൂമി പ്രശ്‌നത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കും ഹോട്ടലും പിടിച്ചെടുക്കണമെന്നും റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ലോ അക്കാദമിയുടെ പ്രധാന ഗേറ്റ് സ്ഥാപിച്ചിരിക്കുന്നതും സര്‍ക്കാര്‍ ഭൂമിയിലാണ്, ഇത് പൊളിച്ചുമാറ്റാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഗവര്‍ണ്ണര്‍ രക്ഷാധികാരിയായ ട്രസ്റ്റ് എങ്ങനെ സ്വകാര്യ ട്രസ്റ്റായി മാറിയെന്ന കാര്യം രജിസ്‌ട്രേഷന്‍ വകുപ്പ് അന്വേഷിക്കും. ആറേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

lawacademy

കെഎല്‍എ ആക്ടിലെ റൂള്‍ 8(3) ചട്ട പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് റവന്യൂ സെക്രട്ടറി നിര്‍ദേശിച്ചിക്കുന്നത്. ലോ അക്കാദമിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് നിയമ വകുപ്പുമായി ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം അവസാനിച്ച ദിവസമാണ് ലോ അക്കാദമിക്കെതിരെയുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരം അവസാനിച്ചത് കൊണ്ടു മാത്രം ലോ അക്കാദമി വിവാദം അവസാനിക്കില്ലെന്നും തീര്‍ച്ചയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+