റോഡ് നിർമ്മാണത്തിന് അനുവദിച്ചത് പതിനൊന്ന് ലക്ഷം!! എൽഡി ക്ലാർക്ക് ചെയ്തത്!! 13 വർഷം ഗോവിന്ദ!!
നബാർഡ് സ്കീമിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മങ്ങാട്ട് കടവ്-കാവുംപുലി-കോട്ടുമ്മേൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേഡ് നടത്തിയതിന് അഭിലാഷ് കുടുങ്ങിയത്. 2006 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്
കോട്ടയം: റോഡ് നിർമ്മാണത്തിനുള്ള തുക വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്ത എൽഡി ക്ലാർക്ക് കുടുങ്ങി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ എൽഡി ക്ലാർക്ക് അഭിലാഷ് സുകുമാരനാണ് കുടുങ്ങിയിരിക്കുന്നത്. ഇയാളെ 13 വർഷം തടവ് ശിക്ഷയ്ക്ക് വിജിലൻസ് എൻക്വയറി കമ്മീഷൻ ആൻഡ് സ്പെഷ്യൽ ജഡ്ജ് വി ദിലീപ് ശിക്ഷിച്ചത്.
നബാർഡ് സ്കീമിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മങ്ങാട്ട് കടവ്-കാവുംപുലി-കോട്ടുമ്മേൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേഡ് നടത്തിയതിന് അഭിലാഷ് കുടുങ്ങിയത്. 2006 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

റോഡ് നിർമ്മാണത്തിന് അനുവദിച്ച 11. 90 ലക്ഷം രൂപയിൽ നിന്നും രണ്ടു ലക്ഷം രൂപ കരാറുകാരനു നൽകിയ ശേഷം 9.90 ലക്ഷം രൂപ അഭിലാഷ് സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് പിൻവലിച്ചു. തുടർന്ന് ഒരു ലക്ഷം രൂപ ട്രഷറിയിൽ അടച്ച ശേഷം വ്യാജ രേഖ ഉണ്ടാക്കി ബാക്കി തുക തട്ടിയെടുക്കുകയായിരുന്നു. ഇത് വിജിലൻസ് കണ്ടെത്തി. വകുപ്പ് തല പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ബിഡിഒ സുരേഷ് കുമാർ മരിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെയുള്ള വിചാരണ നടപടികൾ തുടർന്നില്ല. നാലു വകുപ്പുകളിലായി മൂന്നു വർഷം വീതം തടവും 25000 രൂപ വീതം പിഴയും വ്യാജ രേഖ ഉണ്ടാക്കിയെന്ന കുറ്റത്തിന് ഒരു വർഷം കഠിന തടവുമാണ് ശിക്ഷ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മൂന്നു വർഷം തടവും 25000 രൂപ പിഴയും, സാമ്പത്തിക ക്രമക്കേട് നടത്തിയതിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയും കണക്കിൽ കൃത്രിമം കാണിച്ചതിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ ഒരു വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും.












Click it and Unblock the Notifications