കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളരെ അടുത്ത ബന്ധം: എല്‍ഡിഎഫും യുഡിഎഫും പരസ്പരം ലയിച്ച് 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി' ആകണം: മോദി

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളെപ്പോലെയാണെന്ന് മോദി വിമര്‍ശിച്ചു. അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും സ്വജനപക്ഷപാതത്തിലും ഇരുമുന്നണികളും ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ഒരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അടുത്ത് വരികയാണ്. പഞ്ചിമ ബംഗാളില്‍ അടക്കം ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ അടുത്തായി നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട ആവശ്യമില്ല. ഇവര്‍ തമ്മില്‍ പരസ്പരം ലയിക്കുകയാണ് വേണ്ടത്. അതിന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പേരിടണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇടതിനെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പര്യമോ യുഡിഎഫിന് ഇല്ലെന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും മോദി അഭിപ്രായപ്പെടുന്നു.

narendramodiker

സംസ്ഥാനത്ത് എന്‍ഡിഎക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങള്‍ക്ക് ഒട്ടും ആവേശം പകരുന്ന നേതൃത്വമല്ല നല്‍കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കാന‍് ചുമതലപ്പെട്ട ഒരു മന്ത്രി ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കുകയാണ് ചെയ്തതെന്ന് ആരോപിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരേയും വിമര്‍ശനം ഉന്നയിച്ചു. എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നമ്പി നാരായണല്‍ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

English summary
LDF and UDF should merge to form 'Comrade Congress Party': Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X