Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഭാര്യയുടെ തലവെട്ടിയിട്ട് അവിടെ സ്വപ്‌നയുടെ പടം വെച്ചവരല്ലേ ഇവര്‍..' മാത്യു കുഴല്‍നാടനെതിരെ ഇപി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം എല്‍ എയെ നിലവാരമില്ലാത്ത ആളെന്ന് വിളിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന ആളാണ് മാത്യു കുഴല്‍നാടന്‍ എന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

cxC

മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് എതിരായ തെളിവുകള്‍ അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നും ഇ പി ജയരാജന്‍ ആരോപിച്ചു. സ്വപ്ന സുരേഷ് പറയുന്നത് കേട്ട് ഭരിക്കാനല്ല ഇവിടെ സര്‍ക്കാര്‍ നില്‍ക്കുന്നത് എന്നും ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാന്‍ പറ്റൂ എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പ്രതിയായി അകത്ത് കിടന്ന സ്ത്രീ ആര്‍ എസ് എസ് ക്യാമ്പില്‍ നിന്നും പുറത്ത് വരുമ്പോള്‍ യു ഡി എഫ് പൂമാലയിട്ട് സ്വീകരിക്കുന്ന നടപടിയാണ് ചെയ്യുന്നത് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്ര നിലവാരമില്ലാത്ത അഭിപ്രായങ്ങളാണ് പ്രതിപക്ഷം പറയുന്നത് എന്നും ഇ പി ജയരാജന്‍ ചോദിച്ചു.

എന്തെങ്കിലും ആരെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കലല്ല ശരിയായ രാഷ്ട്രീയം എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. സ്വപ്‌ന സുരേഷ് പറയുന്നത് പോലെ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ നടപടി എടുക്കണം എന്നും ശരിയായ നിലപാട് മാത്രമേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

മാത്യു കുഴല്‍നാടന്‍ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് ഇന്ന് വാര്‍ത്ത വന്നില്ലേ. പണ്ട് തലവെട്ടിയിട്ടില്ലേ. എന്റെ ഭാര്യയുടെ പടം തലവെട്ടിയിട്ട് സ്വപ്ന സുരേഷിന്റെ തലവെച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. ഇവരൊക്കെ അത് അല്ലേ ചെയ്തത് എന്നും എന്തും ചെയ്യുക, ഏത് വൃത്തികേടും ചെയ്യുക എന്നതാണ് രീതി എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇവര്‍ രണ്ട് പേരും കൂടി ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ കള്ളത്തരവും വൃത്തികെട്ട രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. യു ഡി എഫിന്റെ ആരോപങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+