കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയല്ല, ഇനി ലക്ഷ്യം മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉണ്ടാക്കിയ ബഹളമെല്ലാം അവസാനിച്ചോ... ഇല്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇനി ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ്.

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സമരം തുടങ്ങാന്‍ തീരുമാനിച്ചത്.

Oommen Chandy

സംസ്ഥാന വ്യാപക സമരത്തിനാണ് ഇടതുമുന്നണി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും സമരം നടത്തും.

ബാര്‍ കോഴ വിഷയത്തില്‍ കെഎം മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്. എന്നാല്‍ ആര്‍ക്കെതിരെയുള്ള സമരത്തിനായിരിക്കും എല്‍ഡിഫ് പ്രാമുഖ്യം നല്‍കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ അടവ് നയമാണ് ഈ തിരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്നതായിരിക്കും ഉചിതം എന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. മതപരിവര്‍ത്തനത്തിനെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും ഇടത് മുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്.

English summary
LDF decides to conduct strike demanding resignation of Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X