കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ തട്ടകത്തില്‍ എല്‍ഡിഎഫ് മുന്നണി ബന്ധം തകര്‍ന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ സിപിഐയെ സഹായിക്കാന്‍ യുഡിഎഫിന്റെ പരസ്യപിന്തുണ. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ തട്ടകമായ പൊന്നാനിയില്‍ എല്‍ഡിഎഫ് മുന്നണി ബന്ധം തകര്‍ന്നു. സിഡിഎസ് തെരഞ്ഞെടുപ്പില്‍ മുന്നണി മര്യാദ ലംഘിച്ചാണ് യുഡിഎഫും, സി പിഐയും കൂട്ടുകെട്ടുണ്ടാക്കിയത്.പൊന്നാനി നഗരസഭയില്‍ വര്‍ഷങ്ങളായി വഷളായിക്കൊണ്ടിരിക്കുന്ന എല്‍ഡിഎഫ് മുന്നണി ബന്ധം സിഡിഎസ് തെരഞ്ഞെടുപ്പോടെ പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ സിപിഎമ്മും, സിപിഐയും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് വര്‍ഷങ്ങളായി നീറി പുകഞ്ഞിരുന്നത്.നഗരസഭാ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ റോളിലാണ് സിപിഐ കൗണ്‍സിലര്‍മാര്‍ നിലപാടുകള്‍ കൈ കൊണ്ടിരുന്നത്.

യെച്ചൂരിയും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്തു, സിപിഎമ്മിലെ തര്‍ക്കം വിഭാഗീയതയുടെ ഭാഗമോയെച്ചൂരിയും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്തു, സിപിഎമ്മിലെ തര്‍ക്കം വിഭാഗീയതയുടെ ഭാഗമോ

നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ വൈസ് ചെയര്‍പേഴ്‌സനൊഴികെയുള്ള സിപിഐ കൗണ്‍സിലര്‍മാരെ മാറ്റി നിര്‍ത്തിയാണ് സിപിഎം ഭരണ സമിതിയും നിലപാടുകള്‍ സ്വീകരിച്ചത്.മണല്‍ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഉദ്യോഗസ്ഥനുമായി സിപിഐ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലും ഭരണകക്ഷിയില്‍പെട്ട സിപിഐ അംഗങ്ങളെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ് ഉദ്യോഗസ്ഥന് അനുകൂലമായി ഭരണ സമിതി തീരുമാനം കൈകൊണ്ടതോടെ അസ്വാരസ്യം പിന്നീട് പരസ്യ തര്‍ക്കത്തിലേക്ക് വഴിവെച്ചു.

cds


സി ഡി എസ് ഭരണസമിതിക്ക് സിപിഐ എം പൂക്കോട്ടുംപാടത്ത് നല്‍കിയ സ്വീകരണം

പിന്നീട് എഐവൈഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും, സിപി
എം ഭരണ സമിതിക്കെതിരെ നിരന്തരമായി രംഗത്തിറങ്ങുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ പാടം മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്റെ തീരുമാനത്തിനെതിരെ ആദ്യമായി രംഗത്തിറങ്ങിയതും സിപിഐ തന്നെയായിരുന്നു. ഇതിനിടെ പല തവണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതെല്ലാം വിഫലമായി മാറി. സിപിഎം കൗണ്‍സിലറുടെ നിര്യാണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ സിപിഐ പ്രവര്‍ത്തകര്‍ പരസ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുന്നണിയില്‍ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിരുന്നു. ഇതോടെ പരസ്പരം അകന്ന മുന്നണി ബന്ധം സിഡിഎസ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് പിന്തുണയോടെ ഏറെക്കുറെ അവസാനിച്ച മട്ടിലാണ്.

പൊന്നാനി സിഡിഎസ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐ ചെയര്‍പേഴ്‌സണ്‍ വിജയിക്കുകയായിരുന്നു. സിപിഐയിലെ മുന്‍ കൗണ്‍സിലര്‍ അജീന ജബ്ബാറാണ് ചെയര്‍പേഴ്‌സണായി വിജയിച്ചത്. ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് അജീന വിജയിച്ചത്.പൊന്നാനി നഗരസഭയിലെ സിഡിഎസ്.രണ്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് മുന്നണി ബന്ധം കാറ്റില്‍ പറത്തി യുഡിഎഫ് പിന്തുണയോടെ സിപിഐയിലെ മുന്‍ കൗണ്‍സിലര്‍ അജീന ജബ്ബാര്‍ വിജയിച്ചത്.

സിഡിഎസിന് കീഴില്‍ ആകെയുള്ള പത്തൊന്‍പത് വാര്‍ഡുകളില്‍ യുഡിഎഫിന് ഒന്‍പതും, സിപിഎമ്മിന് ഒന്‍പതും, സിപിഐക്ക് ഒന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടെ സിപിഐ പ്രതിനിധിയുടെ വോട്ട് നിര്‍ണായകമാവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ്. സിപി.ഐ അംഗത്തെ പിന്തുണച്ച് ചെയര്‍പേഴ്സണാക്കിയത്. വോട്ടെടുപ്പില്‍ നാല്പത്തിയഞ്ചാം വാര്‍ഡില്‍ നിന്നുള്ള സബീറയെ യുഡിഎഫ് അംഗങ്ങളുടെ സഹായത്തോടെ ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് അജീന ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധി അമ്പതാം വാര്‍ഡില്‍ നിന്നുള്ള റൈസയെ യുഡിഎഫ് പ്രതിനിധി 46-ാം വാര്‍ഡില്‍ നിന്നുള്ള എം ഷാഹിദ പരാജയപ്പെടുത്തി.അജീന ജബ്ബാറിന്റെ വോട്ട് യു ഡിഎഫ്.പ്രതിനിധിക്ക് ലഭിച്ചതാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം യുഡിഎഫിന് ലഭിക്കാനിടയായത്.
സിഡിഎസ് 2-ന് കീഴിലെ എ.ഡി.എസ്. തെരഞ്ഞെടുപ്പുകളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്.എന്നാല്‍ സി.സി.എസ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ലെന്നും, തന്റെ സുഹൃത്തുക്കളുടെ വോട്ട് ലഭിച്ചതിനാലാണ് താന്‍ ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുത്തതെന്നും അജീന ജബ്ബാര്‍ പറഞ്ഞു. ഇതിനിടെ സി.ഡി.എസ് ഒന്നില്‍ യു.ഡി.എഫിലെ ഏഴിനെതിരെ 24 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ്. സി.ഡി.എസ്. നിലനിര്‍ത്തി. സി.പി.എമ്മിലെ ആറാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിഷാലി പ്രദീപ് ചെയര്‍പേഴ്‌സണായും, അഞ്ചാം വാര്‍ഡില്‍ നിന്നുള്ള മിനി പ്രവീണ്‍ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുത്തു.

അതേ സമയം മലപ്പുറം ജില്ലയിലെ തന്നെ അമരമ്പലത്ത് കുടുംബശ്രീ സി പി ഐ എം പിടിച്ചെടുത്തു. അമരമ്പലം ഗ്രാമഞ്ചായത്തിന്റെ സി ഡി എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. സി പി ഐ എം പ്രതിനിധികളായ മായ ശശികുമാറിനെ ചെയര്‍പേഴ്‌സണായും, കെ വി കോമളത്തെ വൈസ്‌ചെയര്‍പേഴ്‌സണായും തെരഞ്ഞെടുത്തു. പത്തൊമ്പത് വാര്‍ഡുകളില്‍ പതിനാല് എണ്ണമാണ് സി പി ഐ എം പ്രതിനിധികള്‍ പിടിച്ചെട്ടുത്തത്. സുധര്‍മ്മ, ശ്രീജ, സാജിത, ധന്യപ്രദീപ്, ഉഷ, പി കെ ഉഷാകുമാരി, ഫാത്തിമനസീറ, മൈമൂന, ശാന്താ നാരായണന്‍, ധന്യ, സത്യഭാമ, വിജയലക്ഷ്മി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് സി ഡി എസ് അംഗംങ്ങള്‍. വിജയിച്ചവരെ സി പി ഐ എം അമരമ്പലം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു തുടര്‍ന്ന് ടൗണില്‍ ആഹ്‌ളാദ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി ശിവാത്മജന്‍, കെ എന്‍ പ്രസന്നന്‍ മാസ്റ്റര്‍, കെ പി വിനോദ്, പി ടി മോഹന്‍ദാസ്, വി കെ അനന്തകൃഷ്ണന്‍, എം വി രാജന്‍, പി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുളായിയില്‍ എ.ഡി.എസ് തെരഞ്ഞെടുപ്പ് വഴി പതിനഞ്ച് വാര്‍ഡില്‍ നിന്നായി ഏഴു പേര്‍ വീതം 105 പേരെയാണ് സിഡിഎസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായി തെരഞ്ഞെടുത്ത്. 4,11,12 വാര്‍ഡുകളൊഴികെ ബാക്കിയെല്ലാ വാര്‍ഡില്‍ നിന്നും ഐക്യകണേ്ഠന സിഡിഎസ് കമ്മിറ്റിയിലേക്ക് ഓരോ ആളെ വീതം ശുപാര്‍ശ ചെയ്തു. എന്നാല്‍ 4,11,12 വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെയാണ് അംഗങ്ങളെ കണ്ടെത്തിയത്. തുടര്‍ന്നാണ് സിഡിഎസ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. പതിനഞ്ച് പേര്‍ക്കാണ് വോട്ട് രേഖപെടുത്താന്‍ അവസരമുള്ളത്. കരുളായിയില്‍ എസ് സംവരണമായതിനാല്‍ മുണ്ടക്കടവില്‍ നിന്നുള്ള ദിവ്യ സുധീഷ്, മിനി സുജേഷ് എന്നിവരാണ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മിനി 12 വോട്ടുകള്‍ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ദിവ്യ മൂന്ന് വോട്ടാണ് കരസ്ഥമാക്കിയത്. തുടര്‍ന്ന് നടന്ന വൈസ് ചെയര്‍പേഴസണ്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിഭാഗത്തിലെ രണ്ടു പേരാണ് മത്സര രംഗത്തേക്ക് കടന്ന് വന്നത്. കടുത്ത മത്സരത്തിന് വേദിയായ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ലീലാമ്മ വര്‍ഗ്ഗീസ് എട്ട്് വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി റംലത്ത് എഴ് വോട്ടുകളും നേടി. കുടുംബശ്രീ ഭരണം നിലനിര്‍ത്തിയതിനാല്‍ ഇടതുപക്ഷാനുകൂലികള്‍ മധുര വിതരണവും വിജയികള്‍ക്കുള്ള സ്വീകരണവും ഒരുക്കി

English summary
LDF front collapsed in speaker P Ramakrishnan's constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X