വഴിയോര കച്ചവടക്കാരെ ആട്ടിപ്പായിക്കുന്നു..ഇടത് തൊഴിലാളി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എഐടിയുസി !!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് എഐടിയുസി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് എഐടിയുസിയുടെ ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്നുവന്നത്. വിവിധ തൊഴിലാളി സംഘടനകളുള്‍പ്പടെയാണ് ഇത്തരത്തിലൊരു വമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത്. എല്‍ഡിഎഫ്് സര്‍ക്കാരും മനത്രിമാരും പലപ്പോഴും തൊഴിലാളികളെ പരിഗണിക്കാതെയാണ് തീരുമാനങ്ങളെടുക്കുന്നത്. വഴിയോര കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നോട്ടീസ് നല്‍കുമ്പോള്‍ കച്ചവടക്കാര്‍ക്ക് മറ്റൊരു സുരക്ഷിത തൊഴിലിടം കണ്ടെത്താനുള്ള സമയം പോലും നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു.

വളിയോര കച്ചവടക്കാരെ മാറ്റുന്നതിന് 14 ദിലസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ പലപ്പോഴും അധികൃതര്‍ കാറ്റില്‍ പറത്തുന്നു. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കച്ചവടക്കാരന് മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനുള്ള സമയം പോലും നല്‍കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് എഐടിയുസി നടത്തിയത്.

Workers

സിപി ഐഎം ഭരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എഐടിയുസി യൂണിയനിലുള്ള തൊഴിലാളികളെ തിരഞ്ഞു പിടിച്ച് ഒഴിവാക്കുന്നുവെന്ന ആരോപണത്തില്‍ ജനറല്‍ കൗണ്‍സില്‍ പരിശോധിച്ചു. തൊഴിലാളികള്‍ക്ക് ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ച് പ്രമേയവും പാസ്സാക്കിയിരുന്നു.

English summary
AITUC criticise LDF Governmrnt and theri labour policy.
Please Wait while comments are loading...