കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ആംബുലന്‍സ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു; രോഗികള്‍ ദുരിതത്തിലാകും

സാമ്പത്തിക പ്രയാസവും എയര്‍ ആംബുലന്‍സിന് വിമാനം കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമാണ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അവയവദാന രംഗത്തെ സുപ്രധാന ചുവടുവയ്പ് എന്ന പ്രഖ്യാപനത്തോടെ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍ ആംബുലന്‍സ് പദ്ധതി നിലവില്‍ പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സാമ്പത്തിക പ്രയാസവും എയര്‍ ആംബുലന്‍സിന് വിമാനം കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമാണ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

അവയവ ദാനത്തിലുടെ ഹൃദയം മാറ്റി ജീവിതം തിരിച്ചുപിടിച്ച മാത്യു അച്ചാടന്‍ ഉള്‍പ്പെടെ പലരുടേയും ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് എയര്‍ ആംബുലന്‍സാണ്. ഇത് തുടര്‍ന്നു കൊണ്ടുപോകുന്നത് ഭാരിച്ച പണച്ചെലവുള്ള കാര്യമാണ്. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി മുടങ്ങുന്നത്.

airambulance

എയര്‍ ആംബുലന്‍സ് പദ്ധതിക്ക് ആദ്യം താല്‍പര്യം കാണിച്ച കമ്പനികള്‍ പിന്നീട് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മുന്‍ സര്‍ക്കാരിനെ മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. പ്രസ്താവനകള്‍ക്കപ്പുറം ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ മുന്‍സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

മാറ്റിവയ്ക്കാന്‍ അവയവങ്ങള്‍ ലഭ്യമായിട്ടും റോഡുമാര്‍ഗം എത്തിക്കാനുള്ള പ്രയാസവും കാലതാമസവും കൊണ്ടാണ് എയര്‍ ആംബുലന്‍സുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചത്. പദ്ധതി ഉപേക്ഷിക്കുന്നതോടെ ഒട്ടേറെ രോഗികളുടെ പ്രതീക്ഷയ്ക്കും മങ്ങലേല്‍ക്കും. വിഷയത്തില്‍ ധനവകുപ്പ് ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
LDF Government Planning to stop the Air Ambulance service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X