Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസിനെതിരെ സിബിഐ; ഡയറക്ടര്‍ക്ക് കത്തയച്ചത് ശരിയായില്ല, ഡിജിപിക്ക് സര്‍ക്കാരിന്റെ പിന്തുണ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ചുളള ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയ ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്നാണ് സിബിഐയുടെ വിമര്‍ശനം.

ജേക്കബ് തോമസിനെതിരായ കേസ്‌ കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തില്‍ പരാതി നല്‍കിയത് ശരിയായ നടപടിയല്ലെന്നാണ് സിബിഐ പറയുന്നത്. തനിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച നടപടി സിബിഐ ഡയറക്ടറുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും നിയമപരമായ ചട്ടങ്ങള്‍ പാലിച്ചാണോ ഇതെന്ന് പരിശോധിക്കണമെന്നുമാണ് ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

jacob-thomas

ജേക്കബ് തോമസ് കെറ്റിഡിഎഫ്‌സി എംഡി ആയിരിക്കെ അവധിയെടുത്ത് അധ്യാപനത്തിന് പോയത് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് സിബിഐ കേസെടുക്കാമെന്ന് വ്യക്തമാക്കിയത്. ജേക്കബ് തോമസിന്റെ നടപടി ഗുരുതര തെറ്റാണെന്ന് സിബിഐ കോടതതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം നടത്താമെന്നാണ് സത്യവാങ്മൂലത്തില്‍ സിബിഐ പറയുന്നത്.

എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ സിബിഐ നീക്ക്തതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ രംഗത്ത് വന്നു. ജേക്കബ് തോമസിനെതിരായ സിബിഐയുടെ സത്യവാങ്മൂലം സംശയകരമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ ഏറ്റുമുട്ടുമെന്നുറപ്പാണ്. ജേക്കബ് തോമസിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

സിബിഐയുടെ നടപടി അസ്വാഭാവികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിന് പൂര്‍ണ പിന്തുണയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ജേക്കബ് തോമസിന് പിന്തുണ നല്‍കി. അതിന് പിന്നാലെയാണ് സിബിഐക്കെതിരെയും സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+