സിപിഐക്ക് 10ല്‍ താഴെ സീറ്റ് മാത്രം? എല്‍ഡിഎഫിന് രണ്ടാമൂഴം ലഭിച്ചേക്കില്ല, പുനലൂരില്‍ രണ്ടത്താണിയോ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വേഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയപ്പോള്‍ ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റ് ചര്‍ച്ച കീറാമുട്ടിയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് സിപിഐയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഏറെ അങ്കലാപ്പുണ്ടാക്കി.
ശേഷം സിപിഐയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍, സിപിഐയ്ക്ക് 10ല്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതാകട്ടെ ഇടതുപക്ഷത്തിന്റെ രണ്ടാമൂഴത്തിന് തിരിച്ചടിയായേക്കും...

സിപിഐ വിലയിരുത്തല്‍ ഇങ്ങനെ
27 സീറ്റില്‍ മല്‍സരിച്ച് 19 സീറ്റില്‍ ജയിച്ചതായിരുന്നു 2016ലെ സിപിഐയുടെ ചിത്രം. ഇത്തവണ അവര്‍ക്ക് 25 സീറ്റില്‍ മല്‍സരിക്കാനേ സാധിച്ചുള്ളൂ. ഇതില്‍ 17 സീറ്റില്‍ ജയിക്കുമെന്നാണ് സിപിഐ തന്നെ വിലയിരുത്തുന്നത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ സിപിഐയ്ക്ക് ലഭിക്കാനിടയില്ലെന്നും പറയപ്പെടുന്നു.

ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവരണം
17 സീറ്റുകള്‍ കിട്ടുമെന്ന സിപിഐയുടെ വിലയിരുത്തലില്‍ പാര്‍ട്ടി അണികള്‍ക്ക് പോലും സംതൃപ്തിയില്ല. മുസ്ലിം ലീഗ് കോട്ടയായ തിരൂരടങ്ങാടിയില്‍ അട്ടിമറി ജയം നേടുമെന്നണ് സിപിഐ കരുതുന്നത്. എന്നാല്‍ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവന്നാല്‍ മാത്രമേ ആ വിജയം സാധ്യമാകൂ. അതിന് സാധ്യത കുറവാണ്.

ജോസ് പക്ഷം വന്നത് തിരിച്ചടിച്ചോ
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് ഇടതുമുന്നണിയില്‍ സിപിഐയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്നതായിരുന്നു. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പല സീറ്റുകളും ലഭിക്കുന്നതിനു ഏറെ ചര്‍ച്ചകള്‍ വേണ്ടി വന്നു. ഈ ചര്‍ച്ചകളും തര്‍ക്കങ്ങളും സിപിഐയുടെ വിജയത്തെ കാര്യമായി ബാധിക്കുമെന്നാണ് അഭിപ്രായം.

തൃശൂരിലെ പാളിച്ച
സിപിഐ മന്ത്രിമാരില്‍ ഏറെ ജനകീയനായിരുന്നു വിഎസ് സുനില്‍കുമാര്‍. പക്ഷേ, മൂന്ന് തവണ എംഎല്‍എ ആയി എന്ന നിബന്ധന ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല. അത് തൃശൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് സിപിഐ അണികള്‍ തന്നെ പറയുന്നത്.

തിരുവനന്തപുരത്തെ മാറ്റം
സിപിഐയുടെ ഉറച്ച സീറ്റായ തിരുവനന്തപുരത്തെ നെടുമങ്ങാട്, ചിറയിന്‍കീഴ്ച എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് പാളിച്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. സി ദിവാകരനെ ഒഴിവാക്കിയത് നെടുമങ്ങാട് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ഥിക്കാണ് ഏറെ ജനകീയത ലഭിച്ചതത്രെ.

പുനലൂരില്‍ സംഭവിച്ച മാറ്റം
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ചിഞ്ചുറാണിയെ മല്‍സരിപ്പിക്കുന്നതില്‍ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. വോട്ടെടുപ്പ് ദിനം വരെ പ്രശ്‌നം പരിഹരിക്കുന്നതിന് സിപിഐക്ക് സാധിച്ചില്ല. പുനലൂരില്‍ മന്ത്രി കെ രാജുവിന്റെ പ്രകടനം മോശമായിരുന്നു എന്നാണ് വിലയിരുത്തല്‍. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി അബ്ദുറഹ്മാന്‍ രണ്ടത്താണി ഇവിടെ എത്തിയത് യുഡിഎഫില്‍ അപ്രതീക്ഷിത ഐക്യം പ്രകടമാക്കി. ഇവിടെ കടുത്ത മല്‍സരം നടക്കുന്നതിലേക്ക് ഇത് നയിച്ചു.

സിപിഐ ചിത്രത്തിലില്ല
തൃശൂര്‍ ജില്ലയിലെ തൃശൂര്‍, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലങ്ങളില്‍ ഒന്നിലും സിപിഐക്ക് വിജയ പ്രതീക്ഷയില്ല. തൃശൂര്‍ ഉറച്ച സീറ്റായിരുന്നു എങ്കിലും സുനില്‍കുമാറിനെ മാറ്റിയതോടെ സാധ്യത മങ്ങി. ഇപ്പോള്‍ പത്മജ വേണുഗോപാലോ സുരേഷ് ഗോപിയോ എന്ന ചര്‍ച്ചകളാണ് പൊതുജനങ്ങള്‍ക്കിടയില്‍ നടക്കുന്നതെന്ന് സിപിഐ അണികള്‍ പറയുന്നു.

ഇടുക്കിയില്‍ നഷ്ടമാകുമോ
ഇടുക്കി ജില്ലയിലെ പീരുമേട് സിപിഐ തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ്. 2016ല്‍ 400ല്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. ഇത്തവണ പരാജയ ഭീതിയിലാണ് പാര്‍ട്ടി. സിപിഐയ്ക്ക് സീറ്റ് കുറയുന്നത് ഇടതുമുന്നണിയുടെ രണ്ടാമൂഴത്തിന് തടസമായേക്കും. നേരിയ മുന്‍തൂക്കമാണ് ഇടതു-വലതു മുന്നണികള്‍ക്ക് പ്രവചിക്കപ്പെടുന്നത് എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications