Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരുമാറ്റി ക്രെഡിറ്റേറ്റെടുക്കുന്നു, പിണറായിയുടേത് പോസ്റ്റുമാൻ പണി മാത്രമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം; കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിൽ പേരു മാറ്റിയും, വകമാറ്റി ചെലവഴിച്ച് പിണറായി സർക്കാർ കോടികൾ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നേരിട്ട് തങ്ങളുടെ പദ്ധതി നിർവഹണ പ്രക്രിയ കേരളത്തിൽ നടത്തേണ്ട സാഹചര്യമാണ് നിലവിൽ. സഹസ്രകോടിയുടെ അഴിമതിയാണ് കേന്ദ്ര പദ്ധതികളുടെ മറവിൽ ഇടതുപക്ഷ സർക്കാർ നടത്തിവരുന്നത്. പിണറായിയുടേത് പോസ്റ്റുമാൻ പണി മാത്രമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

k surendran

ശിവഗിരിയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിക്കാതെ പാഴാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. രണ്ടാമതും മന്ത്രാലയങ്ങളിൽ സമ്മർദ്ദം ചെലുത്തി കേന്ദ്ര മന്ത്രി വി.മുരളീധരനാണ് ഫണ്ട് വീണ്ടും അനുവദിപ്പിച്ചത്. കിഫ്ബി വികസനം പൊള്ളയാണ്. സാധാരണക്കാരായ ജനങ്ങളെ ഈട് വച്ചാണ് കഫ്ബി വഴി പണം കടമെടുത്തിരിക്കുന്നത്. അതിനാൽ തന്നെ വായ്പാ തിരിച്ചടവിന്റെ ബാധ്യത പേറേണ്ടതും സാമാന്യ ജനവിഭാഗമാണ്. സകല മേഖലകളിലും അഴിമതി നിറഞ്ഞതുകൊണ്ടാണ് സോഷ്യൽ ഓഡിറ്റിംഗിനെ സംസ്ഥാന സർക്കാർ എതിർക്കുന്നത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

ദേവസ്വം ബോർഡുകളിലെ രാഷ്ട്രീയ കൊള്ള നിർത്തലാക്കാൻ ബി ജെ പി പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാക്കുക എന്നതാണ് പ്രഖ്യാപിത നിലപാട്. ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ നഷ്ടമായ ഭൂമി തിരികെ പിടിക്കാൻ, വിശ്വാസികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഇടതനും - വലതനും സാധിക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. നേമം ഭാരതത്തിന്റെ ഉരുക്ക് കോട്ടയണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+