കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എല്‍ഡിഎഫ്; യുഡിഎഫിന് കനത്ത തിരിച്ചടി, തർക്കം

Google Oneindia Malayalam News

കൊച്ചി: യു ഡി എഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. സിറ്റിങ് സീറ്റ് നഷ്ടമായാല്‍ മുന്നണിക്കുള്ളിലും പാർട്ടിയിലും അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ വളരെ ശക്തമായ പ്രചരണമാണ് സ്ഥാനാർത്ഥി ഉമ തോമസിന് വേണ്ടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ് രംഗത്ത് എത്തിയെങ്കിലും വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ് പാർട്ടി നേതൃത്വം. എന്നാല്‍ ഇതിനിടയിലാണ് കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് തൃക്കാക്കര നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ പോര് ശക്തമായത്. ഇത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തില്‍ പരിഹരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

കാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തുകാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തു

നഗരസഭയിലെ സ്പോർട്സ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍

നഗരസഭയിലെ സ്പോർട്സ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന തോല്‍വിക്ക് പിന്നാലെയാണ് തൃക്കാക്കരയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ചേരിപ്പോര് ശക്തമായത്. സ്ഥിരം സമിതി അദ്ധ്യക്ഷനും ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചിക്കെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ് രംഗത്ത് എത്തുകയായിരുന്നു.

ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍

നൗഷാദ് പല്ലച്ചിക്കെതിരെ വി ഡി സുരേഷ് ഡി സി സി നേതൃത്വത്തിന്

നൗഷാദ് പല്ലച്ചിക്കെതിരെ വി ഡി സുരേഷ് ഡി സി സി നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സ്‌പോട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്തി എല്‍ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. യു ഡി എഫ് കൌണ്‍സിലർമാരുമായി ആലോചിക്കാത്തെ നൌഷാദ് പല്ലച്ചി ഏകപക്ഷീയമായ തീരുമാനം എടുത്തതാണ് എല്‍ ഡി എഫിന് വിജയം ഒരുക്കിയതെന്നാണ് വി ഡി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ നൗഷാദ്

''തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ നൗഷാദ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണ് ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിന് കാരണക്കാരനായ നൗഷാദിനെ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് നീക്കണം,- ഡി സി സി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ സുരേഷ് ബാബു വ്യക്തമാക്കുന്നു.

 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നഷ്ടമാകാന്‍ കാരണം നഗരസഭാ അദ്ധ്യക്ഷ അജിത

അതേസമയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നഷ്ടമാകാന്‍ കാരണം നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പനാണെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും യു ഡി എഫ് നാമനിർദേശം നല്‍കാതെ വന്നതോടെ നഗരസഭ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏക പക്ഷീയമായി വിജയിക്കുകയായിരുന്നു.

കൌണ്‍സിലില്‍ ആകെയുള്ള അഞ്ച് സീറ്റിലും ഇടത് പ്രതിനിധികള്‍

കൌണ്‍സിലില്‍ ആകെയുള്ള അഞ്ച് സീറ്റിലും ഇടത് പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചു. കൗണ്‍സിലേക്ക് മത്സരിക്കാന്‍ ഏപ്രില്‍ 15 മുതല്‍ ഈ മാസം നാലിന് ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ രണ്ടു മണിക്ക് ശേഷമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നാമനിര്‍ദേശം നല്‍കാന്‍ എത്തിയത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനീറാ ഫിറോസ്, രജ്‌നി ജീജന്‍, അബ്ദു ഷാന എന്നിവരായിരുന്നു യുഡിഎഫ് പാനലില്‍ ഉണ്ടായത്. അതേസമയം സമയപരിധി അവസാനിച്ചതോടെ ആരുടേയും അപേക്ഷ വരണാധികാരി സ്വീകരിച്ചില്ല.

ജനപ്രതിനിധികളും വിവിധ സ്‌പോട്‌സ് ക്ലബുകളുടെ പ്രതിനിധികളും

ജനപ്രതിനിധികളും വിവിധ സ്‌പോട്‌സ് ക്ലബുകളുടെ പ്രതിനിധികളും ചേര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. എന്നാല്‍ യുഡിഎഫ് പക്ഷത്ത് നിന്നും മത്സരിക്കാന്‍ ആരും ഇല്ലാതെ വന്നതോടെ മുഴുവന്‍ സീറ്റിലും ഇടത് സ്ഥാനാർത്ഥികള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫില്‍ നിലനില്‍ക്കുന്ന തർക്കമാണ് സമ്പൂർണ്ണ പരാജയത്തിലേക്ക് നയിച്ചത്. തോല്‍വിക്ക് പിന്നാലെയും തർക്കം രൂക്ഷമായ സാഹചര്യത്തില്‍ അണികളും കടുത്ത അമർഷത്തിലാണുള്ളത്.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

English summary
LDF wins all seats in Thrikkakara Sports Council elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X