ഒളിച്ചോടിയ എസ്എഫ്‌ഐ വന്ന് നോക്കുകൂലി വാങ്ങി.. ലീഡര്‍ കെ മുരളീധരന്‍... അസാധ്യ തള്ള് തന്നെ മുരളീ!
കോണ്‍ഗ്രസ് എം എല്‍ എ കെ മുരളീധരന് ഫേസ്ബുക്ക് പേജുണ്ടോ. ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇല്ലെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. നരേന്ദ്ര മോദിക്കെതിരെ രണ്ട് പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്തിട്ട് പൊങ്കാല കിട്ടിയിട്ടുണ്ട് കെ മുരളീധരന്. അതെന്തായാലും അവിടെ നില്‍ക്കട്ടെ, ഫേസ്ബുക്കില്‍ മറ്റൊരു പേജുണ്ട്, പേര് ലീഡര്‍ കെ മുരളീധരന്‍. പേര് കേട്ടാലറിയാമല്ലോ, കെ മുരളീധരന് വേണ്ടി തള്ളലാണ് പ്രധാന പണി.
Read Also: ഒരു സ്ത്രീക്ക് ഇത്ര ധാര്‍ഷ്ട്യം ആകാമോ... ലക്ഷ്മി നായരേ യൂ ആര്‍ ദ ഡബിള്‍ ചങ്ക്... നമിച്ചു!
Read Also: എസ്എഫ്‌ഐ 'കീറക്കടലാസും' 'സാമ്പാര്‍ മുന്നണി' കരാറും തമ്മിലുള്ള 10 വ്യത്യാസങ്ങളും മറുപടിയും ഇതാ!!
Read Also: പെണ്‍കുട്ടികള്‍ക്ക് ലെഗ്ഗിന്‍സും ഇറുകിയ ബനിയനും വേണ്ടെന്ന് ലക്ഷ്മി നായര്‍, എങ്കില്‍ ഈ ഫോട്ടോയും വീഡിയോയും ഒന്ന് കാണണേ!
ലോ അക്കാദമി സമരത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഒളിച്ചോടിയ എസ് എഫ് ഐ പുതിയ കരാറില്‍ ഒപ്പിട്ട് നോക്കുകൂലി വാങ്ങിയിരിക്കുകയാണ് - കെ മുരളീധരന്റെ വാക്കുകള്‍ വലിയ അക്ഷരത്തില്‍ എഴുതിയാണ് പ്രചാരണം. എസ് എഫ് ഐ ഒളിച്ചോടിയെങ്കില്‍ ആരാണ് സമരം ജയിപ്പിച്ചത്. സംശയമെന്ത് കെ മുരളീധരന്‍ തന്നെ. രമേശ് ചെന്നിത്തല അടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെന്ത് വേണം.

സമരം അവസാനിപ്പിക്കുകയാണെന്ന് മുരളി
നിശ്ചയദാര്‍ഡ്യത്തിന്റേയും പോരാട്ടവീര്യത്തിന്റേയും ധാര്‍മ്മിക വിജയമാണിത്. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ മാനേജ്‌മെന്റും സര്‍ക്കാരും മുട്ട് കുത്തിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഞാന്‍ സമരം തുടങ്ങിയത്. സമരം പിന്നീട് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് ജനാധിപ്പത്യത്തിന്റെ വിജയമാണ് - ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കെ മുരളീധരന്‍ ഫേസ്ബുക്കില്‍ സമരം തീര്‍ന്ന കാര്യം അറിയിച്ചത്.

എസ് എഫ് ഐയുടെ നോക്കുകൂലി
സമത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഒളിച്ചോടിയ എസ് എഫ് ഐ പുതിയ കരാറില്‍ ഒപ്പിട്ട് നോക്കുകൂലി വാങ്ങിയിരിക്കുകയാണ്. - വിദ്യാര്‍ഥി സമരത്തിനിടെ ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ നോക്കി സമരം നിര്‍ത്തിപ്പോയ എസ് എഫ് ഐക്ക് ഒരു കൊട്ട് കൊടുക്കാനും കെ മുരളീധരന്‍ മറന്നില്ല. ഇത്രയും കാര്യങ്ങള്‍ കെ മുരളീധരന്‍ എന്ന സ്വന്തം പേജിലാണ് കെ മുരളീധരന്‍ എഴുതിയത്. ഇനി ലീഡര്‍ കെ മുരളീധരന്‍ എന്ന പേജിലേക്ക്.

രമേശ് ചെന്നിത്തല പറയുന്നു
സമരം പൂര്‍ണ്ണതയില്‍ എത്തിച്ചത് കെ.മുരളീധരനാണ്. എന്നാര് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്താ അത് പോരേ എന്ന് ലോ അക്കാദമിയില്‍ സമരം ചെയ്ത കുട്ടികള്‍ കേള്‍ക്കേ ചോദിക്കരുത്. അത് വേറെ കാര്യം. സര്‍ക്കാറിന് കനത്ത തിരിച്ചടി നല്കികൊണ്ട് ലോ കോളേജ് അക്കാദമി സമരം വിജയിപ്പിച്ച സമരനായകന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന് ആശംസകള്‍ - ആശംസകള്‍ ഇഷ്ടംപോലെയുണ്ട്.

എത്ര പ്രശംസിച്ചാലും മതിയാവില്ല
ലീഡര്‍ കെ മുരളീധരനും അഭിവാദ്യങ്ങള്‍. ഈ സമരത്തിനു പുതിയ മാനങ്ങള്‍ നല്‍കി ഭരണ കക്ഷിയായ സി പി എമ്മിനേയും ലോ കോളേജ് ഭരണ സാരഥികളേയും മുള്‍ മുനയില്‍ നിറുത്തി സമരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ലീഡര്‍ കെ മുരളീധരനും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും സംയുക്ത വിദ്യാര്‍ത്ഥി യൂണിയനും അവകാശപെട്ടതാണ്. പാതി വഴിയില്‍ ഇറങ്ങി പോകാതെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിരാഹാര സമരം കിടന്ന ലീഡര്‍ മുരളീധരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

ഇത് ഒരു തുടക്കം മാത്രമാണ്
കെ കരുണാകരനെന്ന നമ്മുടെ ലീഡര്‍ കേരളത്തിനു സമ്മാനിച്ച അമൂല്യ നിധിയാണ് ലീഡര്‍ കെ മുരളീധരനെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു. തുടര്‍ന്നും അദ്ദേഹത്തിനു കേരള ജനതയെ നയിക്കാനുള്ള ആരോഗ്യവും ആയുസ്സും നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നും ലീഡര്‍ കെ മുരളീധരന്‍ എന്ന പേജില്‍ അണികള്‍ പറയുന്നു. ഗ്രൂപ്പ് വഴക്ക് തീര്‍ത്ത് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും സുധീരനും ഒപ്പം നാലാമത്തെ നേതാവായി മുരളീധരന്‍ ഉയര്‍ന്നുവരണം എന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് താക്കീത്
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഇതൊരു താക്കീതാണ്. കേരള വിദ്യാര്‍ഥി ചരിത്രത്തില്‍ രേഖപ്പെടുത്തിയ സമരമായി ഇത് മാറി. വിദ്യാര്‍ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ മാനേജ്‌മെന്റിന് വഴിവിട്ട് സഹായം ചെയ്യുന്ന സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു. കഴിഞ്ഞ ഏഴു ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്.












Click it and Unblock the Notifications