യോഗത്തിനിടെ ഉറങ്ങി നേതാക്കള്‍; വിളിച്ചെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് സുധാകരന്‍
കൊച്ചി: കോണ്‍ഗ്രസ് യോഗത്തിനിടെ ഉറങ്ങിയ നേതാക്കള്‍ക്ക് ശാസനയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഉറങ്ങിയ നേതാക്കളിലൊരാളെ വിളിച്ച് എഴുന്നേല്‍പ്പിച്ച ശേഷം മുഖം കഴുകി വന്നിരിക്കാനും സുധാകരന്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന് കെ പി സി സിയുടെ പൊളിറ്റിക്കല്‍ കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം.
കെ റെയില്‍ സമരവും കോണ്‍ഗ്രസിന്റെ പങ്കാളിത്തവും യോഗത്തില്‍ ചര്‍ച്ചയായി. മാധ്യമങ്ങളെ ഒഴിവാക്കി നടത്തിയ യോഗത്തില്‍ നാലു ജില്ലകളില്‍ നിന്നുളള കെ പി സി സി, ഡി സി സി ഭാരവാഹികളും എം പിമാരും എം എല്‍ എമാരും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്തു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
കോണ്‍ഗ്രസുകാരുടെ കൊക്കില്‍ ജീവനും സിരകളില്‍ രക്തവുമുള്ളിടത്തോളം കാലം കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കെ റെയില്‍ സമരം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കം നടത്താനും യോഗത്തില്‍ ധാരണയായി. വിഷയത്തില്‍ പരിസ്ഥിതിക, സാമൂഹിക രംഗത്തെ ദേശീയ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് പ്രതിഷേധം ശക്തമാക്കാനാണ് കെ പി സി സിയുടെ തീരുമാനം.

സമരരംഗത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരേയും കൂടുതലായി പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികള്‍ ഇരകളാകുന്നവരുടെ കുടുംബയോഗം വിളിക്കണം. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ബോധവത്കരണ സെമിനാറുകള്‍ നടത്തണമെന്നും കെ പി സി സി നിര്‍ദേശിച്ചു.
എല്ലാ വീടുകളിലും കെ റെയില്‍ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യും. സമരം നാമമാത്രമായി ഒതുങ്ങില്ലെന്നും അങ്ങനെ ആകാന്‍ പാടില്ലെന്നും സുധാകരന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം കാണ്‍ഗ്രസ് രൂപീകരണത്തിന്റെ 137 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 137 രൂപ വീതം എല്ലാ പ്രവര്‍ത്തകരും സംഭാവന നല്‍കുന്ന പദ്ധതിപ്രകാരം അരക്കോടി രൂപയോളം കിട്ടിയെന്നും എന്നാല്‍ ഇത് മതിയാകില്ലെന്നും എല്ലാവരും പണം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ അതേ നാണയത്തില്‍ നേരിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പദ്ധതി നാടിന് ഗുണമുള്ളതാണെന്ന് ബോധ്യപ്പെടുത്തുകയും മികച്ച നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പറയും. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സര്‍ക്കാരിന് പിന്തുണയുമായി രംഗത്തിറങ്ങും.












Click it and Unblock the Notifications