Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ മൂന്ന് സീറ്റ് വിലപേശി വാങ്ങിയെടുക്കാനാകാതെ നാണം കെട്ടിരിക്കുകയാണ് ലീഗ്: ഐഎന്‍എല്‍

മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ന് നാ​ല് സീ​റ്റ് അ​നു​വ​ദി​ച്ചു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ ര​ണ്ടെ​ണ്ണം വ​നി​ത​ക​ൾ​ക്ക് ന​ൽ​കും എ​ന്ന് ത​ട്ടി​വി​ട്ട് ലീഗ് ജനറല്‍ സെക്രട്ടറി എല്ലാവരേയും ചിരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫില്‍ സി പി ഐക്ക് നാല് സീറ്റ് നല്‍കുമ്പോള്‍ യു ഡി എഫിന്റെ നട്ടെല്ലെന്ന് പറയുന്ന ലീഗിന് 2 സീറ്റ് മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു..

കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ-'രാ​ഷ്ട്രീ​യ​മാ​യി വി​യോ​ജി​പ്പു​ക​ളു​ണ്ടെ​ങ്കി​ലും ഒ​രു കാ​ര്യം അം​ഗീ​ക​രി​ക്കു​ന്നു, മു​സ്​​ലിം ലീ​ഗ് സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ സ​ലാം അ​തി​ര​സി​ക​നാ​ണ്. ആ​ഗ​ത​മാ​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ന് നാ​ല് സീ​റ്റ് അ​നു​വ​ദി​ച്ചു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ ര​ണ്ടെ​ണ്ണം വ​നി​ത​ക​ൾ​ക്ക് ന​ൽ​കും എ​ന്ന് ത​ട്ടി​വി​ട്ടാ​ണ് ഈ​യി​ടെ ആ​ല​പ്പു​ഴ​യി​ലെ ഒ​രു ച​ട​ങ്ങി​ൽ സ​ലാം മ​ല​യാ​ളി​ക​ളെ മൊ​ത്തം ചി​രി​പ്പി​ച്ച​ത്. നാ​ല് പോ​യി മൂ​ന്നെ​ണ്ണം പോ​ലും വി​ല​പേ​ശി വാ​ങ്ങാ​ൻ ക​ഴി​യാ​തെ നാ​ണം കെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് 25 നി​യ​മ​സ​ഭാ സീ​റ്റ് കി​ട്ടി​യ​പ്പോ​ൾ പോ​ലും ജ​യി​ക്കു​ന്ന ഒ​രു സീ​റ്റ് സ്​​ത്രീ​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ വി​ശാ​ല മ​ന​സ്​​ക​ത കാ​ട്ടാ​ത്ത പാ​ർ​ട്ടി, ക​യ​ത്തി​ൽ വീ​ണു​പോ​യ ഇ​രു​മ്പ് കോ​ടാ​ലി തി​രി​ച്ചു​കി​ട്ടാ​ൻ സ്വ​ർ​ണ​ക്കോ​ടാ​ലി നേ​ർ​ച്ച നേ​രു​ന്ന​ത്.

pmasalamandkasimirikkur

1967ൽ ​ഇ.​എം.​എ​സിെ​ൻ​റ പാ​ർ​ട്ടി വ​ക​വെ​ച്ചു ന​ൽ​കി​യ ര​ണ്ടു​സീ​റ്റിെ​ൻ​റ കൂ​ടെ ഒ​ന്നു കൂ​ടി ന​ൽ​കാ​ൻ അ​ര നൂ​റ്റാ​ണ്ടി​നു ശേ​ഷ​വും കോ​ൺ​ഗ്ര​സ്​ മു​ത്ത​ശ്ശി എ​ന്തു​കൊ​ണ്ട് ക​നി​യു​ന്നി​ല്ല? ഇ​ട​തു​പ​ക്ഷ​ത്ത് സി.​പി.​ഐ​ക്ക് നാ​ല് സീ​റ്റ് ന​ൽ​കാ​ൻ സി.​പി.​എം ത​യാ​റാ​കു​മ്പോ​ൾ ത​ങ്ങ​ളാ​ണ് യു.​ഡി.​എ​ഫിെ​ൻ​റ ന​ട്ടെ​ല്ല് എ​ന്ന​വ​കാ​ശ​പ്പെ​ടാ​റു​ള്ള കു​ഞ്ഞാ​ലി​ക്കു​ട്ടി​ലും സ​ലാ​മു​മൊ​ക്കെ എ​ന്തി​നു ജീ​വ​ച്ഛ​വ​മാ​യ കോ​ൺ​ഗ്ര​സി​നു മു​ന്നി​ൽ നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങ​ണം? ഇ​വി​ടെ​യാ​ണ് മു​സ്​​ലിം (ലീ​ഗ്) നേ​തൃ​ത്വ​ത്തിെ​ൻ​റ കൊ​ള്ള​രു​താ​യ്മ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ടി​വ​രു​ന്ന​ത്.

ഇ​രു​ളു​റ​ഞ്ഞ വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​ന​വ​സ്​​ഥ​യെ കു​റി​ച്ച് മ​ന​സ്സി​രു​ത്തി ചി​ന്തി​ക്കു​മ്പോ​ൾ അ​റി​യാ​തെ ക​ണ്ണ് നി​റ​ഞ്ഞു​പോ​കു​ന്ന​ത് ത​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ചു​ള്ള ബോ​ധം പോ​ലും ന​ഷ്​​ട​പ്പെ​ട്ട 20 കോ​ടി മു​സ്​​ലിം​ക​ളു​ടെ ഭാ​വി എ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന് വി​ദൂ​ര​ത​യി​ൽ പോ​ലും ഉ​ത്ത​രം തെ​ളി​യാ​ത്ത​ത് കൊ​ണ്ടാ​ണ്. ബാ​ബ​രി​യാ​ന​ന്ത​ര സം​ഭ​വ വി​കാ​സ​ങ്ങ​ൾ ഏ​ത് സ​മാ​ധാ​ന​കാം​ക്ഷി​യെ​യാ​ണ് ഭീ​തി​പ്പെ​ടു​ത്താ​ത്ത​ത്? ലീ​ഗ് സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ അ​വ​ധാ​ന​ത തൊ​ട്ടു​തീ​ണ്ടാ​ത്ത വി​വാ​ദ പ്ര​സം​ഗ​ത്തി​നു​ള്ള പ്ര​തി​ക​ര​ണ​മെ​ന്നോ​ണം സം​ഘ്പ​രി​വാ​ർ ജി​ഹ്വ 'ജ​ന്മ​ഭൂ​മി 'എ​ഴു​തി​യ മു​ഖ​പ്ര​സം​ഗം തു​ട​ങ്ങു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ലേ? ''അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ആ​ശ്ച​ര്യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.'' അ​തെ, ഹി​ന്ദു​ത്വ​ശ​ക്തി​ക​ളു​ടെ ര​ക്ത​ദാ​ഹം ശ​മി​പ്പി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് കെ​ട്ട​ഴി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​സ്​​ലിം നേ​തൃ​ത്വം ( മ​ത, രാ​ഷ്ട്രീ​യ, സാം​സ്​​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​രാ​ചി​ക്കു​ന്ന​വ​രെ​ല്ലാം ) ഒ​രു പ്ര​ത്യേ​ക മാ​ന​സി​കാ​വ​സ്​​ഥ​യി​ലേ​ക്ക് എ​ടു​ത്തെ​റി​യ​പ്പെ​ട്ട​താ​യി സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ൽ വാ​യി​ച്ചെ​ടു​ക്കാം. ശ​ത്രു​വി​നോ​ടു​ള്ള വി​ധേ​യ​ത്വം മാ​ത്ര​മാ​ണ് ഇ​നി ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി എ​ന്ന ചി​ന്ത​യി​ൽ നി​ര​ർ​ഥ​ക​മാ​യ വാ​ദ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കാ​ൻ പ​ണ്ഡി​ത​ന്മാ​ർ പോ​ലും ഉ​ദ്യു​ക്ത​രാ​വു​ന്നു. 1949 ഡി​സം​ബ​ർ 22ന് ​രാ​ത്രി ഇ​ശാ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടി​യ പ​ള്ളി​യി​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ വി​ഗ്ര​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് അ​വി​ടെ ആ​രും ന​മ​സ്​​ക​രി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്ന സി​ദ്ധാ​ന്തം വൈ​റ​ലാ​വു​ന്ന ഒ​രു കാ​ലം ആ​ശ​യ​കാ​ലു​ഷ്യ​ത്തിെ​ൻ​റ​താ​ണ്.

2024 ജ​നു​വ​രി 22ഓ​ടെ തു​റ​ക്ക​പ്പെ​ട്ട 'ജാ​നു​സിെ​ൻ​റ ക​വാ​ട​ത്തി​ലു​ടെ ക​ട​ന്നു​വ​രു​ന്ന മു​സീ​ബ​ത്തു​ക​ളെ ത​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ​മാ​യോ ധൈ​ഷ​ണി​ക​മാ​യോ സാ​മ്പ​ത്തി​ക​മാ​യോ 20 കോ​ടി മു​സ്​​ലിം​ക​ൾ സ​ജ്ജ​ര​ല്ല്ല. മാ​ത്ര​മ​ല്ല, വ​രാ​നി​ക്കു​ന്ന ദു​ര​ന്ത​പ​ര​മ്പ​ര​യെ കു​റി​ച്ച് കൂ​ടി​യി​രു​ന്ന് ഒ​ന്ന് ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും പ്രാ​പ്ത​രാ​യ നേ​തൃ​ത്വ​ത്തിെ​ൻ​റ അ​ഭാ​വം ന​ട്ടു​ച്ച​നേ​ര​ത്തും കൂ​രി​രു​ട്ട് പ​ര​ത്തു​ക​യാ​ണ്. ഒ​രു വേ​ള ബാ​ബ​രി​ക്കേ​സ്​ ശ​ക്ത​മാ​യി വാ​ദി​ക്കാ​ൻ ഓ​ൾ ഇ​ന്ത്യാ മു​സ്​​ലിം പേ​ഴ്സ​ണ​ൽ ലാ ​ബോ​ർ​ഡ് ത്രാ​ണി കാ​ട്ടി​യി​രു​ന്നു. മു​സ്​​ലിം​ക​ൾ​ക്ക് രാ​ഷ്ട്രീ​യ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും ഓ​ൾ ഇ​ന്ത്യാ മ​ജ്​​ലി​സെ മു​ശാ​വ​റ​ക്ക് സാ​ധി​ച്ചി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ജീ​വി​താ​വ​സ്​​ഥ​യെ കു​റി​ച്ച് താ​ൽ​പ​ര്യ​വും ബോ​ധ​വു​മു​ള്ള നി​സ്വാ​ർ​ഥ​രാ​യ ഒ​രു പി​ടി നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു അ​ക്കാ​ല​ത്ത്.

ബാ​ബ​രി​പ്പ​ള്ളി​യോ​ടൊ​പ്പം ത​ക​ർ​ക്ക​പ്പെ​ട്ട ഈ ​നേ​തൃ​നി​ര​ക്കു പ​ക​രം വി​വ​ര​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മു​ള്ള ഒ​രു ത​ല​മു​റ ക​ട​ന്നു​വ​ന്നി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, തീ​വ്ര​ചി​ന്താ​ഗ​തി​ക്കാ​രും സ്​​റ്റി​ഗ്മ പേ​റു​ന്ന​രു​മാ​ണ് ഇ​പ്പോ​ൾ അ​ര​ങ്ങ് വാ​ഴു​ന്ന​ത്. ന്യു​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് വി​ഷ​യം വ​ന്നാ​ലും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​മാ​രാ​യു​ക ഹൈ​ദ​രാ​ബാ​ദി​ലെ മ​ജ്​​ലി​സ്​ നേ​താ​വ് സ​ലാ​ഹു​ദ്ദീ​ൻ ഉ​വൈസി​യോ​ടാ​ണ്. അ​ദ്ദേ​ഹ​ത്തിെ​ൻ​റ കാ​ഴ്ച​പ്പാ​ടും ചൊ​ല്ലും ചെ​യ്തി​യും വി​വേ​ക​ത്തിെ​ൻ​റ​യോ അ​വ​ധാ​ന​ത​യു​ടെ​യോ അ​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.

അ​ദ്ദേ​ഹ​ത്തിെ​ൻ​റ രാ​ഷ്ട്രീ​യം ബി.​ജെ.​പി​ക്കാ​ണ് ഗു​ണം ചെ​യ്യു​ന്ന​തെ​ന്ന് അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് നാം ​പ​ഠി​ച്ച​താ​ണ്. ഒ​രു വേ​ള ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ടു​വും ജി.​എം ബ​നാ​ത്ത് വാല​യു​മൊ​ക്കെ​യാ​യി​രു​ന്നു പാ​ർ​ല​മെ​ൻ​റ​നി​ക​ത്തും പു​റ​ത്തും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി വാ​ദി​ച്ച​തും പോ​രാ​ടി​യ​തും. സേ​ട്ടിെ​ൻ​റ ആ​ത്മാ​ർ​ഥ​ത തു​ളു​മ്പു​ന്ന വാ​ക്ധോ​ര​ണി ഗ്രീ​ഷ്മാ​ന്ത​വ​ർ​ഷ​ത്തി​ലെ ഇ​ടി​മു​ഴ​ക്ക​മാ​യി ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ന​ഭ​സ്സി​ൽ പ്ര​തി​ദ്ധ്വ​നി​ച്ചി​രു​ന്നു. അ​തു​കേ​ട്ട് രാ​ഷ്ട്രീ​യ ഘ​ടാ​ഘ​ടി​യ​ന്മാ​ർ പോ​ലും ഞെ​ട്ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പ​ക​രം അ​ര​ങ്ങ​ത്തേ​ക്ക് ക​യ​റി​വ​ന്ന​വ​രു​ടെ നി​ല​പാ​ടും നി​ല​വാ​ര​വും പാ​ർ​ല​മെ​ൻ​റി​ന​ക​ത്തും പു​റ​ത്തും നാം ​കാ​ണു​ന്നു​ണ്ട്.

ഇ​ന്ദി​ര​യു​ടെ ഏ​കാ​ധി​പ​ത്യ​ത്തി​നും റാ​വു​വിെ​ൻ​റ വ​ർ​ഗീ​യ ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കു​മെ​തി​രെ ഒ​റ്റ​യാ​ൾ പ​ട്ടാ​ള​മാ​യി പൊ​രു​തി​യ സേ​ട്ടിെ​ൻ​റ സ്​​ഥാ​ന​ത്തു​വെ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു നേ​താ​വി​നെ പാ​ർ​ല​മെ​ൻ​റി​ൽ തൊ​ട്ടു​കാ​ണി​ക്കാ​ൻ പ​റ്റു​മോ? മോ​ദി​ക്കു മു​ന്നി​ൽ മു​ട്ടു വി​റ​ക്കാ​തെ സം​സാ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള എ​ത്ര പേ​രു​ണ്ട് ഇ​ക്കു​ട്ട​ത്തി​ൽ? വി​ര​ലി​ലെ​ണ്ണാ​വു​ന്ന മു​സ്​​ലിം എം.​പി​മാ​ർ എ​ല്ലാ​വ​രും കൂ​ടി കാ​ഴ്ച​വെ​ക്കു​ന്ന പ്ര​ക​ട​നം സി.​പി.​എ​മ്മി​ലെ ജോ​ൺ ബ്രി​ട്ടാ​സിെ​ൻ​റ പെ​ർ​ഫോ​മ​ൻ​സിെ​ൻ​റ അ​ടു​ത്തു​പോ​ലു​മെ​ത്തു​മോ?​ സ​ത്യ​സ​ന്ധ​മാ​യി പ​റ​യൂ.

ബാ​ബ​രി​യു​ടെ മ​ണ്ണി​ൽ രാ​മ​ക്ഷേ​ത്രം ഉ​യ​ർ​ന്ന​തോ​ടെ ജ്ഞാ​ൻ​വാ​പി മ​സ്​​ജി​ദിെ​ൻ​റ അ​ടി​ത്ത​റ മാ​ന്താ​ൻ തു​ട​ങ്ങി. ഇ​തു​വ​രെ പി​ന്നി​ൽ​നി​ന്ന് ക​ളി​ച്ച യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​നി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള​ത് കാ​ശി​യി​ലെ​യും മ​ഥു​ര​യി​ലെ​യും പ​ള്ളി​ക​ളാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ൽ അ​സ​ന്ദി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഭൂ​രി​പ​ക്ഷ അ​ധി​ശ​ത്വം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി ഏ​ത് പ​ള്ളി ത​ക​ർ​ക്ക​പ്പെ​ട്ടാ​ലും 'സം​യ​മ​നം' പാ​ലി​ക്കാ​നും' 'സ​മാ​ധാ​ന​ത്തിെ​ൻ​റ പൂ​ത്തി​രി ക​ത്തി​ക്കാ​നും' മാ​ത്ര​മേ ആ​ഹ്വാ​ന​മു​യ​രൂ എ​ന്ന് ഏ​താ​ണ്ടു​റ​പ്പാ​യി​ട്ടു​ണ്ട്.

കു​ത്താ​ൻ വ​രു​ന്ന പോ​ത്തി​നോ​ട് വേ​ദ​മോ​തി​യി​ട്ട് ഫ​ല​മി​ല്ല എ​ന്ന് വ​രു​മ്പോ​ൾ പോ​ത്തി​നെ ത​ല്ലി​യോ​ടി​ക്കാ​ൻ എ​ന്താ​ണ് പോം​വ​ഴി എ​ന്ന് ചി​ന്തി​ക്കു​ന്ന​തി​നു പ​ക​രം പോ​ത്തി​നെ ത​ല്ലു​ന്ന​തി​ൽ ര​ണ്ടു​ണ്ട് ഖൗ​ല് എ​ന്ന് പ​റ​ഞ്ഞ് അ​നു​യാ​യി​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന മ​ത നേ​തൃ​ത്വ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്ന് പ​റ​യാ​തെ വ​യ്യ. വ​ർ​ഗി​യ ഫാ​ഷി​സ്​​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യും വ​ക്കാ​ല​ത്ത് പി​ടി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ. ഏ​ക​സി​വി​ൽ​കോ​ഡ് ന്യു​ന​പ​ക്ഷ​ങ്ങ​ളു​ടെ ത​ല​ക്കു​മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഡെ​മോ​ക്ലീ​സിെ​ൻ​റ വാ​ളാ​ണ ് എ​ന്ന് മു​സ്​​ലിം സ​മൂ​ഹ​ത്തെ നി​ര​ന്ത​രം ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന സു​ലൈ​മാ​ൻ സേ​ട്ട് ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത​ത് കൊ​ണ്ട് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ യൂ​ണി​ഫോം സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കി​യ​പ്പോ​ൾ വാ​വി​ട്ടു​ക​ര​യാ​ൻ പോ​ലും ഇ​വി​ടെ ആ​രു​മു​ണ്ടാ​യി​ല്ല.

ഭ​ർ​ത്താ​വ് മ​രി​ച്ചാ​ലോ വി​വാ​ഹം മോ​ച​നം ചെ​യ്യ​പ്പെ​ട്ടാ​ലോ ഖു​ർ​ആ​ൻ ആ​ഞ്ജാ​പി​ച്ച നി​ർ​ബ​ന്ധ​മാ​യ 'ഇ​ദ്ദ' ഇ​രി​ക്കാ​ൻ പോ​ലും പാ​ടി​ല്ല എ​ന്ന വ്യ​വ​സ്​​ഥ​യോ​ട് കൂ​ടി സി​വി​ൽ​കോ​ഡ് പാ​സ്സാ​ക്കി​യി​ട്ടും ഒ​രു പ​ണ്ഡി​ത​കേ​സ​രി​യും കു​ണ്ഠി​ത​പ്പെ​ടു​ന്ന​ത് കേ​ട്ടി​ല്ല. ഉ​ത്ത​രാ​ഖ​ണ്ഡി​നെ മാ​തൃ​ക​യാ​ക്കി യു.​പി​യും രാ​ജ​സ്​​ഥാ​നും മ​ധ്യ​പ്ര​ദേ​ശു​മൊ​ക്കെ ഈ ​ദി​ശ​യി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് കോ​പ്പ് കൂ​ട്ടു​ക​യാ​ണെ​ത്ര.

എ​ല്ലാം കൈ​വി​ട്ട ശേ​ഷം പ്ര​തി​ഷേ​ധ​വും പ്ര​ക​ട​വ​നും ന​ട​ത്തി​യി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ഡ​ൽ​ഹി മെ​ഹ്റൊ​ളി​യി​ലെ പ​ള്ളി​യും മ​ദ്ര​സ​യും ത​ക​ർ​ത്ത അ​തേ ആ​സു​ര​ശ​ക്തി​ക​ളാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​ൽ അ​ന​ധി​കൃ​ത 'ഭൂ​മി​യി​ൽ' എ​ന്ന് പ​റ​ഞ്ഞ് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്ര​സ ത​ക​ർ​ക്കു​ക​യും ഷൂ​ട്ട് അ​റ്റ് സൈ​റ്റ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​ത്്. ഇ​തി​ന​കം നാ​ലു​പേ​ർ മ​രി​ച്ചു​വീ​ണു. അ​വ​ർ മു​സ്​​ലിം​ക​ളാ​വാ​നേ ത​ര​മു​ള്ളൂ. കൂ​ട്ട​മ​ര​ണ​ങ്ങ​ളു​ടെ വ​ർ​ത്ത​മാ​ന​മാ​ണ് ഇ​നി കേ​ൾ​ക്കാ​ൻ പോ​കു​ന്ന​ത്. എ​ഴു​ത്തു​കാ​രി​യും ചി​ന്ത​ക​യു​മാ​യ ദേ​വി​ക ദേ​വു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത് പോ​ലെ സം​ഘ്പ​രി​വാ​ർ ആ​യു​ധ​ങ്ങ​ൾ​ക്ക് മൂ​ർ​ച്ച കൂ​ട്ടു​ക​യാ​ണ്; മു​സ്​​ലിം​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​ൻ വേ​ണ്ടി. അ​തിെ​ൻ​റ തു​ട​ക്ക​മാ​വാ​തി​രി​ക്ക​ട്ടെ ഈ ​ഷു​ട്ട് അ​റ്റ് സൈ​റ്റ്.

ക​ണ്ണും കാ​തും തു​റ​ന്നി​രു​ന്ന് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട ഈ ​ദ​ശാ​സ്​​ന്ധി സൃ​ഷ്​​ടി​ച്ച കൂ​രി​രു​ട്ടി​ൽ ക​ണ്ണൂം പൂ​ട്ടി ക​രി​മ്പൂ​ച്ച​യെ ത​പ്പാ​ൻ മ​ൽ​സ​രി​ക്കു​ന്ന​തി​ലെ പോ​ഴ​ത്തം ബോ​ധ്യ​പ്പെ​ടാ​ത്ത​വ​രാ​ണ് ഒ​ഴു​ക്കി​നൊ​ത്ത് നീ​ന്താ​ൻ പ​രി​ശീ​ല​ന നേ​ടു​ന്ന​തെ​ന്ന് പ​റ​യാ​തെ വ​യ്യ'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+