പൊതുവേദിയില്‍ സ്ത്രീകളെ അപമാനിച്ച് ലീഗ് എംഎല്‍എ..!! അപ്പോള്‍ തന്നെ ചുട്ട മറുപടിയും കിട്ടി..!!

  • By: അനാമിക
Subscribe to Oneindia Malayalam

അട്ടപ്പാടി: പൊതുവേദിയില്‍ വെച്ച് സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനയുമായി ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണ് എന്നായിരുന്നു എംഎല്‍എയുടെ പ്രസംഗത്തിലെ പരാമര്‍ശം. വേദിയിലുണ്ടായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഷംസുദ്ദീന് നല്ല മറുപടിയും നല്‍കി.

Read Also: സംഘപരിവാറിന്റെ ബീഫ് വേട്ട വീണ്ടും തുടങ്ങി..!! ബീഫ് വില്‍പനയെന്നാരോപിച്ച് ഹോട്ടല്‍ പൂട്ടിച്ചു..!!

Read Also: അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അപമാനവും മറുപടിയും

പാലക്കാട് അട്ടപ്പാടിയില്‍ നടന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിവാദ പ്രസംഗം നടത്തിയതും വൃന്ദാ കാരാട്ട് മറുപടി നല്‍കിയതും.

പരദൂഷണമത്രേ തൊഴിൽ

സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണ്. കുടുംബ ശ്രീ, തൊഴിലുറപ്പ് പദ്ധതി പോലുള്ള വന്ന ശേഷം സ്ത്രീകള്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ല എന്നായിരുന്നു എംഎല്‍എ അഭിപ്രായപ്പെട്ടത്. ചടങ്ങില്‍ അധ്യക്ഷനായിരുന്നു ഷംസുദ്ദീന്‍ എംഎല്‍എ.

എംഎൽഎയ്ക്കുള്ള മറുപടി

ഇതിന് ശേഷം പ്രസംഗിക്കാന്‍ എത്തിയത് സിപിഎം നേതാവായ വൃന്ദ കാരാട്ട് ആയിരുന്നു.സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ക്കുള്ള കാഴ്ചപ്പാടുകളിലൊന്നാണ് എംഎല്‍എ പറഞ്ഞത് എന്ന് വ്യക്തമാക്കിയാണ് വൃന്ദാ കാരാട്ട് പ്രസംഗം തുടങ്ങിയത്. പ്രസംഗം എല്‍എയ്ക്കുള്ള മറുപടി കൂടിയായിരുന്നു.

അവകാശങ്ങൾക്കു വേണ്ടി പൊരുതണം

പുരുഷന്മാര്‍ വെറുതേ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണ് എന്ന് താന്‍ പറയുന്നില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ട കാലഘട്ടമാണ് ഇത്. കണ്ണീരോടെ ഇരിക്കേണ്ടവരല്ല സ്ത്രീകളെന്നും വൃന്ദാ കാരാട്ട് ഓര്‍മ്മിപ്പിച്ചു.

ആദിവാസികൾക്കിടയിൽ മാറ്റമുണ്ടാവണം

ഉദ്യോഗസ്ഥര്‍ ആദിവാസി മേഖലകളിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. അതിന് തയ്യാറല്ലാത്തവര്‍ക്ക് അവരോട് സംസാരിക്കാന്‍ അവകാശമില്ല. കുടുംബ ശ്രീ, തൊഴിലുറപ്പ് പദ്ധതി പോലുള്ളവ ഉപയോഗിച്ച് അട്ടപ്പാടിയിലും മാറ്റങ്ങളുണ്ടാവണമെന്നും അവര്‍ പറഞ്ഞു.

English summary
Muslim League MLA N Shamsudheen's controversial statement on women and Vrinda Karat replies.
Please Wait while comments are loading...