Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ സംഭാഷണം പുറത്ത്; മാതൃഭൂമി ലേഖിക ജോലി വിടുന്നു...എല്ലാം ശ്രീനിജന്റെ ചതി? ആരാണ് ശ്രീനിജന്‍

കൊച്ചി: വിവാദമായ ടെലിഫോണ്‍ സംഭാഷണം പുറത്തായ സാഹചര്യത്തില്‍ മാതൃഭൂമി ചാനല്‍ ലേഖിക ജോലി ഉപേക്ഷിയ്ക്കുന്നു. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകയും വിപി സജീന്ദ്രന്‍ എംഎല്‍എയുടെ ഭാര്യയും ആയ ലേബി സജീന്ദ്രനാണ് ജോലി ഉപേക്ഷിയ്ക്കുന്നത്.

താന്‍ തന്റെ മാധ്യമ പ്രവര്‍ത്തനം തന്നെ ഉപേക്ഷിയ്ക്കുകയാണെന്നാണ് ലേബി സജീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. പലപ്പോഴായി സംസാരിച്ച കാര്യങ്ങള്‍ എഡിറ്റ് ചെയ്താണ് ഇപ്പോഴത്തെ ശബ്ദരേഖ സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നാണ് ലേബിയുടെ വിശദീകരണം.

'ശ്രീനിജന്‍... എന്നെ നിങ്ങള്‍ ചതിച്ച് തോല്‍പിച്ചു. നിങ്ങള്‍ക്കും രണ്ട് മക്കളാണ്.. എനിയ്ക്കും'- മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ലേബി പറയുന്നത് ഇങ്ങനെയാണ്. ആരാണ് ഈ ശ്രീനിജന്‍? എന്താണ് ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നം?

ശ്രീനിജന്‍

ശ്രീനിജന്‍

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനാണ് ശ്രീനിജന്‍. കെജി ബാലകൃഷ്ണനും ശ്രീനിജനും എതിരേ ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

വാര്‍ത്തകള്‍ക്ക് പിറകില്‍

വാര്‍ത്തകള്‍ക്ക് പിറകില്‍

ശ്രീനിജനെതിരെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ ആണ് ആദ്യമായി വാര്‍ത്ത വന്നത്. ആ വാര്‍ത്തകള്‍ക്ക് പിറകില്‍ ലേബി സജീന്ദ്രനാണെന്ന് ശ്രീനിജന്‍ തെറ്റിദ്ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

അത് താനല്ല

അത് താനല്ല

ആ വാര്‍ത്തകള്‍ക്ക് പിറകില്‍ താനല്ലെന്നാണ് ലേബി പറയുന്നത്. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം അതിന്‍രെ സത്യാവസ്ഥ അറിയാമെന്നും ലേബി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ക്രൂരത

ക്രൂരത

തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീനിജന്‍ ഈ ക്രൂരതയെല്ലാം തന്നോട് കാണിയ്ക്കുന്നത് എന്നാണ് ലേബി പറയുന്നത്.

കുടുംബം തകര്‍ന്നു

കുടുംബം തകര്‍ന്നു

'പ്രിയ സോണി... നിങ്ങള്‍ ഒരു അമ്മയല്ലേ, ഭാര്യയല്ലേ... നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ ഭര്‍ത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂര്‍ണമായി തകര്‍ത്തെറിഞ്ഞു എന്നത്' - ശ്രീനിജന്റെ ഭാര്യയോടായി ലേബി ഫേസ്ബുക്കില്‍ പറയുന്നു.

പിന്തുണയില്ല

പിന്തുണയില്ല

ശ്രീനിജന്റെ വാര്‍ത്തകളുടെ കാര്യത്തില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന കാര്യം അറിയാവുന്ന കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പിന്തുണയ്ക്കാത്തതിലെ വിഷമവും ലേബി മറച്ചുവയ്ക്കുന്നില്ല.

ആരാണ് ശ്രീനിജന്‍

ആരാണ് ശ്രീനിജന്‍

മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ എന്നതിനപ്പുറം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടി ആയിരുന്നു ശ്രീനിജന്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥി

യുഡിഎഫ് സ്ഥാനാര്‍ത്ഥി

2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ തോറ്റു.

 നഷ്ടപ്പെട്ട അവസരം

നഷ്ടപ്പെട്ട അവസരം

2011 ലെ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കാം എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ശ്രീനിജനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ മത്സരിയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഇപ്പോള്‍ ആര്‍ക്കൊപ്പം

ഇപ്പോള്‍ ആര്‍ക്കൊപ്പം

കോണ്‍ഗ്രസ് വിട്ട ശ്രീനിജന്‍ ഇപ്പോള്‍ ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. കഴിഞ്ഞ മാസമാണ് ശ്രീനിജന്‍ ഇടതിനൊപ്പം ചേര്‍ന്നത്.

ഇടത് സ്ഥാനാര്‍ത്ഥി?

ഇടത് സ്ഥാനാര്‍ത്ഥി?

ഇത്തവണ കുന്നത്തുനാട് മണ്ഡലത്തില്‍ വിപി സജീന്ദ്രനെതിരെ ശ്രീനിജന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുന്നതായി കാണിച്ചുകൊണ്ടുള്ള ലേബി സജീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീനിജനെതിരെ

ശ്രീനിജനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്

ആത്മഹത്യാശ്രമം?

ആത്മഹത്യാശ്രമം?

ചാനലിൽ രാജിക്കത്ത് എഴുതി നൽകിയതിന് ശേഷം ലേബി സജീന്ദ്രൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ലേബിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാമ്. ആത്മഹത്യാസ്രമമാണോ എന്ന കാര്യം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ലേബി അപകടനില തരണം ചെയ്തു എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+