തലയോട്ടി വേര്‍പെട്ട രീതിയില്‍ യുവതിയുടെ മൃതദേഹം! കാണാതായ വിദേശ വനിത ലീഗയുടേത്?
ചികിത്സ തേടി തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയെ കാണാതായിട്ട് ആഴ്ചകളായി. ലീഗ എവിടെ എന്നതിന് ഒരു സൂചനയും ഇതുവരെ പോലീസിനോ ബന്ധുക്കള്‍ക്കോ ലഭിച്ചിട്ടില്ല. പലയിടത്തായി അന്വേഷണം പുരോഗമിക്കുന്നുണ്ട് .
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വാഴമുട്ടത്തിന് സമീപം കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണോയെന്ന് സംശയം ഉയര്‍ന്നത്. പൂനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.

തലയോട്ടി മൃതദേഹത്തില്‍ നിന്ന് മാറി
യുവാക്കളാണ് ദുരൂഹ സാഹചര്യത്തില്‍ യുവതിയുടേതെന്ന് തോന്നുന്ന മൃതദേഹം കണ്ടെത്തിയത്. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തലയോട്ടി മൃതദേഹത്തില്‍ നിന്നും വിട്ടുമാറി അരമീറ്റര്‍ വ്യത്യാസത്തില്‍ നിലത്ത് കിടക്കുകയായിരുന്നു. പച്ച ബനിയനും കറുത്ത ലെഗ്ഗിങ്ങ്സുമാണ് മൃതദേഹത്തില്‍ ഉള്ളത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മിനറല്‍ വാട്ടല്‍ കുപ്പിയും സിഗരറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ലീഗയുടേതാകാം മൃതദേഹം എന്നാണ് പോലീസ് കണക്കാക്കുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാലോ ഇത് സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ.

അപ്രത്യക്ഷമായി
ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്. സൂചനയോ തെളിവുകളോ പോലും ഇല്ലാതതെ പെട്ടെന്ന് ലീഗ അപ്രത്യക്ഷയായി. ഇവരെ അവസാനമായി കണ്ടത് കോവളം ലൈറ്റ് ഹൗസിന് സമീപത്ത് വെച്ചായിരുന്നു. ഇതോടെ പോലീസ് സംഘം കടലിനടയില്‍ തെരച്ചില്‍ നടത്തി.പക്ഷേ ഫലം ഉണ്ടായില്ല.

ലീഗയെ തേടി
ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിലാകെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ലീഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്. ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ആന്‍ഡ്രൂസ് പ്രഖ്യപിച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയപ്പോള് ആദ്യഘട്ടത്തില്‍ നല്ല പ്രതികരണമല്ല ആന്‍ഡ്രൂസിന് ലഭിച്ചത്. ഇതോടെയാണ് ഭാര്യയുടെ ചിത്രവുമായി സഹായം തേടി ആന്‍ഡ്രൂസ് തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടും ഇവര്‍ ലീഗയെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടിരുന്നു.

വിഷാദ രോഗി
ലീഗ പോത്തന്‍കോട് റിസോര്‍ട്ടില്‍ കഴിയുമ്പോള്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. ഇവരുടെ സഹോദരി ഇന്‍സിയ ഇവരോടൊപ്പം തന്നെ സദാ സമയവും ഉണ്ടാകുമായിരുന്നു. ണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആപത്ത് സംഭവിച്ചതാകാം എന്ന് തന്നെയാണ് കുടുംബം കണക്കാക്കുന്നത്. നേരത്തേ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ അജ്ഞാത മൃതദേഹം ലീഗയുടേതാണ് എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ലീഗയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications