കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്കദാനത്തില്‍ വിവാദം പുകയുന്നു... എട്ട് ലക്ഷം നല്‍കിയെന്ന് ഷാഫി, അപമാനിയ്ക്കലെന്ന് ലേഖ നമ്പൂതിരി

Google Oneindia Malayalam News

കോഴിക്കോട്/പാലക്കാട്:സൗജന്യമായി വൃക്കദാനം ചെയ്തതിന് ശേഷം രോഗബാധിതയായ ലേഖ നമ്പൂതിരിയുടെ വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ച ആയിരുന്നു. വൃക്ക ലഭിച്ച വ്യക്തി പോലും പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു ലേഖ നമ്പൂതിരി ആരോപിച്ചിരുന്നത്.

എന്തായാലും കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ലേഖ ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയാണ്. അതിനിടയിലാണ് പുതിയ വിവാദം.

Lekha Namboothiri

വൃക്ക നല്‍കിയതിന് ലേഖ നമ്പൂതിരിയ്ക്ക് എട്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട് എന്നാണ് വൃക്ക സ്വീകരിച്ച പട്ടാമ്പി സ്വഗേശി ഷാഫി പറയുന്നത്. അന്യ മസ്ഥയായ സ്ത്രീയില്‍ നിന്ന് വൃക്ക സ്വീകരിച്ചത് അവയവദാനം പ്രോത്സാഹിപ്പിയ്ക്കാനാണെന്നും ഷാഫി പറയുന്നു.

അന്യമതക്കാരിയില്‍ നിന്ന് വൃക്ക സ്വീകരിച്ചത് ഷാഫിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന രീതിയില്‍ പ്രചാരണം നടന്നിരുന്നു. ഇതും ഷാഫി നിഷേധിച്ചു. തന്നെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നാണ് ഷാഫി പറയുന്നത്.

എന്നാല്‍ എട്ട് ലക്ഷം രൂപ നല്‍കി എന്ന ഷാഫിയുടെ അവകാശവാദം ലേഖ നിഷേധിച്ചിരിയ്ക്കുകയാണ്. വൃക്കദാനത്തിനോടനുബന്ധിച്ച ചികിത്സാ ചെലവുകള്‍ വഹിച്ചത് ഷാഫിയാണ്, എന്നാല്‍ പണം താന്‍ ആവശ്യപ്പെട്ടിട്ടോ നല്‍കിയിട്ടോ ഇല്ലെന്നാണ് ലേഖ നമ്പൂതിരി പറയുന്നത്.

ഷാഫിയെ താന്‍ ഒരിയ്ക്കലും വര്‍ഗ്ഗീയ വാദിയായി ചിത്രീകരിച്ചിട്ടില്ല. തനിയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയത് ഷാഫിയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും ലേഖ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Lekha Naboothiri's kidney donation in new controversy. Receiver Shafi says that he gave 8 lakh rupees to Lekha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X